മനില : നൊബേൽ സമ്മാനത്തിന്റെ ഏഷ്യൻ പതിപ്പ് എന്നു ഖ്യാതിയുള്ള മാഗ്സസെ പുരസ്കാരത്തിന്റെ ജേതാക്കളിലൊരാളായി ഇന്ത്യയിലെ ‘എജ്യുക്കേറ്റ് ഗേൾസ്’ ഫൗണ്ടേഷനും .
വിദൂര ഗ്രാമങ്ങളിൽ സ്കൂൾ പഠനം ഇടയ്ക്കുവച്ചു നിർത്തേണ്ടിവന്ന പെൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സംഘടനയാണിത്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ബിരുദധാരിയായ സഫീന ഹുസൈനാണ് 2007ൽ ഇതു സ്ഥാപിച്ചത്.
രാജസ്ഥാനായിരുന്നു ആദ്യ പ്രവർത്തനകേന്ദ്രം. കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച മാലദ്വീപിലെ പരിസ്ഥിതിപ്രവർത്തക ഷാഹിന അലി, ഫിലിപ്പീൻസിലെ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കത്തോലിക്കാ പുരോഹിതൻ ഫ്ലാവിയാനോ വിയ്യനോയെവ എന്നിവരാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായ മറ്റു 2 പേർ.
റോഡീഗ്രോ ഡ്യൂടേർട് ഫിലിപ്പീൻസ് പ്രസിഡന്റായിരുന്ന കാലത്തെ ലഹരിവിരുദ്ധ നടപടികൾക്കിടെ യുവാക്കളെ പൊലീസ് കൊന്നൊടുക്കിയതിനെതിരെ പ്രതിഷേധിച്ചും അവർക്ക് അന്തസ്സോടെയുള്ള സംസ്കാരച്ചടങ്ങുകൾ ഉറപ്പാക്കിയും ശ്രദ്ധേയനാണ് വിയ്യനോയെവ. മാഗ്സസെ പുരസ്കാരം മനിലയിലെ മെട്രോപ്പൊലിറ്റൻ തിയറ്ററിൽ നവംബർ 7നു സമ്മാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.