കണ്ണൂർ;ഇന്നുവരെ രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും പ്രതിഷേധങ്ങളും കടന്നുചെന്നിട്ടില്ലാത്ത അറുനൂറോളം ഏക്കർ വ്യാപിച്ചു കിടക്കുന്ന ദേവസ്വംഭൂമിയാണ് മാടായിപ്പാറ.
തദ്ദേശീയരും പുറമേ നിന്നുള്ളവരും വൈകുന്നേരങ്ങളിൽ ശാന്തമായി സന്തോഷത്തോടെ ചിലവഴിക്കാൻ ജനങ്ങൾ വർഷങ്ങളായി എത്തിച്ചേരുന്ന മനോഹരമായ ഇടം. അവിടേയ്ക്ക് മറ്റൊരു രാജ്യത്തെ ഭീകരവാദികൾക്ക് വേണ്ടി അവരെ പിന്തുണയ്ക്കുന്ന ഈ രാജ്യത്തെ ഒരു കൂട്ടം മതമൗലികവാദികൾ പ്രകടനമായി തിരുവോണദിവസം സന്തോഷത്തോടെ സമാധാനമായി സമയം ചിലവഴിച്ചു കൊണ്ടിരുന്ന ആളുകൾക്ക് ഇടയിലേക്ക് കടന്നെത്തിയത് യാദൃശ്ചികമായി കേരള പൊതു സമൂഹം കാണരുത് !
ഭാരതത്തിൻ്റെ അതിർത്തിക്കപ്പുറത്ത് ചൈനയിൽ ഉഗിയൂർ മുസ്ലിംങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുമ്പോഴും അതിനെതിരെ വാ മൂടിക്കെട്ടി പോലും ഒന്ന് പ്രതിഷേധിക്കാത്തവർ അങ്ങകലെ പാലസ്തീനിലെ ഇസ്ലാമിക ഭീകരവാദികൾക്ക് വേണ്ടി ശബ്ദിക്കുന്നത് കിതാബിൽ എഴുതി വച്ചിരിക്കുന്ന ജൂത ക്രൈസ്തവ വിരോധം ഒന്നുകൊണ്ട് മാത്രമാണ്...
പാലസ്തീന്റെ പേരിൽ തിരുവോണദിവസം എന്നല്ല ഏതു ദിവസം വേണമെങ്കിലും തെരുവുകളിലൂടെ ഇക്കൂട്ടർക്ക് പ്രതിഷേധം നടത്താം, പൊതുജനത്തിന്റെ സഞ്ചരിക്കാനുള്ള അവകാശത്തെ തടഞ്ഞുകൊണ്ട് അത് പലതവണ നടത്തിയിട്ടുമുണ്ട് , എന്നാൽ തിരുവോണദിവസം തന്നെ എന്തുകൊണ്ട് റോഡിലൂടെ നടത്താതെ ദേവസ്വം ഭൂമിയിലേക്ക് തന്നെ ഫ്രീ പാലസ്തീൻ മുദ്രാവാക്യങ്ങളും ആക്രോശങ്ങളും മുഴക്കിക്കൊണ്ട് എന്തിന് എത്തിയെന്നുള്ളതാണ് നാം ചിന്തിക്കേണ്ടത്.ഇതേ ദേവസ്വം ഭൂമിയിൽ തന്നെ കയ്യേറ്റക്കേസുകളും സ്ഥാപന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിർത്തുന്നതും അത്തരക്കാരെ പിന്തുണയ്ക്കുന്നതുമായ ജമാഅത്തെ ഇസ്ലാമി തന്നെയാണ് ഈ പ്രകടനം നടത്തിയത് എന്നുള്ളത് , പാലസ്തീൻ മാത്രമല്ല തങ്ങൾ കയ്യടക്കുന്ന ഏതു ഭൂമിയിലേക്കും തങ്ങൾ കടന്നു കയറും എന്നുള്ള സൂചന തന്നെയാണ് തിരുവോണ ദിവസം ദേവസം ഭൂമിയായ മാടായിപ്പാറയിലേക്ക് നടത്തിയ ഈ പ്രകടനം കേരളത്തിന് നൽകിയിരിക്കുന്നത്.
ഇവരുടെ ശരിക്കുള്ള പ്രശ്നം പാലസ്തീനല്ല. പാലസ്ഥീൻ്റെ പേര് പറഞ്ഞുകൊണ്ട് തങ്ങളുടെ ശക്തിയും ആവേശവും ആക്രോശവും ഉയർത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുകയും ഒപ്പം ഈ നാടിൻ്റെ സമാധാനം തകർക്കുന്ന രീതിയിൽ ജനങ്ങളുടെ മനസ്സിൽ ഭീതി പടർത്തുകയും കലുഷിതാവസ്ഥ സൃഷ്ടിക്കുകയും സംഘർഷങ്ങൾക്ക് വിത്തുവയ്ക്കുകയും ചെയ്യുക എന്നുള്ളതെല്ലാം തന്നെയാണ് ഇക്കൂട്ടർ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് എന്നു പറയുന്ന ഒരു ജന്മം യുക്തിക്ക് നിരക്കാത്ത ആരോപണങ്ങളുമായി രാജ്യത്ത് ബംഗ്ലാദേശ് മോഡൽ കലാപത്തിന് കോപ്പുകൂട്ടുമ്പോൾ അയാൾക്ക് പിന്തുണ കൊടുക്കുന്ന ഭാരതത്തിലെ ഇസ്ലാമിക മതമൗലികവാദ പ്രസ്ഥാനങ്ങൾ മറുവശത്ത് പാലസ്തീനിന്റെ പേരുപയോഗിച്ച് നാട്ടിൽ കലാപത്തിന് തീ കൊളുത്താൻ ശ്രമിക്കുകയാണ് എന്നത് നാം കാണാതെ പോകരുത്.
തിരുവോണ ദിവസം മാടായിപ്പാറയിലേക്ക് നടത്തിയ പ്രകടനം മറ്റൊന്നുകൂടി കേരള പൊതുസമൂഹത്തോട് വിളിച്ചുപറയുന്നുണ്ട് ........ ഒക്ടോബർ ഏഴാം തീയതി ഹമാസ് എന്ന ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനം ഇസ്രായേലിൽ നടത്തിയ നരനായാട്ട് മനസാക്ഷിയുള്ള ഒരു മനുഷ്യർക്കും അംഗീകരിക്കാനാവാത്തതാണ്...
സ്ത്രീകളും കുട്ടികളും ഗർഭിണികളും ഉൾപ്പെടെയുള്ള നിരപരാധികളെ നിഷ്കരണം കൊല ചെയ്യുകയും ബലാൽസംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ക്രൂരമായ ചിത്രവധം ചെയ്യുകയും ചെയ്തവരെയും അവരുടെ ചെയ്തികളെയും ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു സ്ത്രീ സമൂഹം ഇവിടെ ഉയർന്നു കഴിഞ്ഞു എന്നുള്ളതും കേരളം ഓർത്തിരിക്കുക.കിത്താബിലെ ജൂതവിരോധത്തിന്റെ പേരിൽ അങ്ങകലെ മറ്റൊരു രാജ്യത്ത് യഹൂദനെയും ക്രിസ്ത്യാനിയെയും കൊന്നൊടുക്കുന്നതിനെ പുണ്യ പ്രവർത്തിയായി കാണുന്നവർ നാളെ ഈ മണ്ണിൽ ഹിന്ദുവിനെയും ക്രിസ്ത്യാനിയും കഴുത്തറുമ്പോഴും ഈ സ്ത്രീ സമൂഹം ആർത്തുവിളിക്കുകയല്ലാതെ അതിനെ തടയുകയില്ലാ എന്ന് നാം തിരിച്ചറിയുവാൻ വൈകരുത് !ലോകത്തിൻ്റെ തന്നെ ശാപമായി മാറിയിരിക്കുന്ന ഇസ്ലാമിക ഭീകരവാദം ഈ മണ്ണിൽ നിന്നും ഉന്മൂലനം ചെയ്യപ്പെടണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.