ഈരാറ്റുപേട്ട: നാടിന്റെ ഉത്സവമായി ഗ്രാമോത്സവം. ഈരാറ്റുപേട്ട നഗരസഭ മാതാക്കൽ ഡിവിഷനിൽ സംഘടിപ്പിച്ച ഗ്രാമോത്സവത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിന് പേരാണ് ആവേശത്തോടെ പങ്കാളികളായത്.
ഉച്ചക്കു ശേഷം ആരംഭിച്ച പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി നാടൻ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ വടംവലി, ബോൾ പാസിംഗ്, കസേര കളി, കുളംകര, ഷൂട്ടൗട്ട് തുടങ്ങി വിവിധ മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.വൈകുന്നേരം ഏഴിന് ആരംഭിച്ച സമാപന സമ്മേളനത്തിൽ നഗരസഭ മാതാക്കൽ ഡിവിഷൻ കൗൺസിലർ എസ്.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. 2020-25 പൂർത്തിയാകുമ്പോൾ 1.5 കോടി രൂപയുടെ വികസനം ഡിവിഷനിൽ കൊണ്ടുവരാൻ കഴിഞ്ഞെന്ന് കൗൺസിലർ പറഞ്ഞു. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. മാതാക്കൽ ഡിവിഷൻ വികസന സപ്ലിമെന്റ് വ്യവസായ വകുപ്പ് റീജനൽ പ്രോജക്ട് ഓഫിസർ സഹിൽ മുഹമ്മദ് പ്രകാശനം ചെയ്തു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ നിസാമുദ്ദീൻ, മാഹിൻ വെട്ടിയാംപ്ലാക്കൽ, ഹിലാൽ വെള്ളൂപറമ്പ് തുടങ്ങിയവർ സംസാരിച്ചു. ഒരേ മേഖലയിൽ നിരവധി വർഷങ്ങളായി ജോലിയെടുക്കുന്നവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ചടങ്ങിൽ ആദരിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്ക് പായസ വിതരണവും സംഘടിപ്പിച്ചു.
പ്രോഗ്രാം കൺവീനർ വി.എം. ഷഹീർ സ്വാഗതവും പി.എസ്. ഹക്കീം നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിനു ശേഷം ഗാനമേള, ഒപ്പന, കോൽക്കളി, ദഫ്മുട്ട് തുടങ്ങിയ വിവിധ കലാ പരിപാടികൾ അരങ്ങേറി. ബഷീർ കുന്നുംപുറം, കെ.എ. സാജിദ്, സിയാദ് കെ.യു, ഹക്കീം പി.എസ് തുടങ്ങിയവർ മത്സര പരിപാടികൾ നിയന്ത്രിച്ചു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.