കോഴിക്കോട്: കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായി ആരംഭിച്ച ആരോഗ്യ കാർഡ് പദ്ധതിക്ക് തുടക്കമായി.
മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ആഭിമുഖ്യത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
നിർദ്ധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ആരോഗ്യ കാർഡ് ഉള്ളവർക്ക് കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിലെ ചികിത്സാ സേവനങ്ങൾ, പരിശോധനകൾ, കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കും.
കൂടുതൽ അറിയുവാൻ ബന്ധപ്പെടുക:
📞+91 9562213535
മർകസ് യൂനാനി ഹോസ്പിറ്റൽ, മർകസ് നഗർ, കാരന്തൂർ,
കോഴിക്കോട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.