പോക്സോ കേസ് ഉൾപ്പെടെ നിരവധി കേസുകൾ,കുപ്രസിദ്ധ കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു...!

കോഴിക്കോട് : ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ​ഗുണ്ടയുമായ കൊളത്തറ സ്വദേശി നൂർ മഹലിൽ സുൽത്താൻ നൂറിനെ കാപ്പ ചുമത്തി ജയിലിലടച്ചു.

നിലവില്‍ പോക്സോ കേസില്‍ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കാപ്പ ഉത്തരവ് പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 2024-ല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതി വീണ്ടും മയക്കുമരുന്ന് കേസില്‍ നല്ലളം പോലീസിന്റെ പിടിയിലായിരുന്നു.

നല്ലളം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സുമിത്ത് കുമാര്‍ നൽകിയ റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയിലാണ് കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.

ഇയാൾക്കെതിരേ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസും മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക, ആളുകളെ അസഭ്യം പറയുക, വാഹനങ്ങള്‍ക്ക് കേടുപാടു വരുത്തുക, വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുക, മയക്കുമരുന്ന് കടത്തൽ തുടങ്ങിയ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !