ഭാര്യ രശ്മിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ഗായകന് ജി.വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ രശ്മിയുടെ ചിത്രം പങ്കുവെച്ചാണ് വേണുഗോപാല്‍ ആശംസ നേര്‍ന്നത്.
'ആദ്യം കണ്ടപ്പോള്‍ തോന്നി നല്ല അച്ചടക്കമുള്ള കുട്ടി! എന്നേയും അച്ചടക്കം പഠിപ്പിച്ച അച്ചടക്കക്കാരിയായ വീട്ടുകാരിക്ക് ഒരു ഹാപ്പി ബര്‍ത്ത്ഡേ' എന്നാണ് വേണുഗോപാല്‍ കുറിച്ചത്. ഇതിനൊപ്പം രശ്മിയുടെ പഴയകാലത്തെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് രശ്മിക്ക് ആശംസ നേര്‍ന്നത്. ഈ വാക്കുകള്‍ മനോഹരമാണെന്നും ചിലര്‍ കുറിച്ചു. എല്ലാവര്ക്കും നന്ദി അറിയിച്ച് വേണുഗോപാലും കമന്റ് ചെയ്തിട്ടുണ്ട്.35-ാം വിവാഹ വാര്‍ഷികത്തിനും വേണുഗോപാല്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരുന്നു. 1990 ഏപ്രില്‍ എട്ടിനാണ് ഇരുവരും വിവാഹിതരായത്. ഗായകന് അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കള്‍.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.