മൂക്കുതല : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ല കായികമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്കും കാണാൻ എത്തുന്നവർക്കും മധുര പലഹാരങ്ങൾ നുണയുന്നതിനും,രുചിക്കുന്നതിനും ആയി വീടുകളിൽ നിന്നും പ്രത്യേകമായി ഉണ്ടാക്കി കൊണ്ടുവരുന്ന ഐസ്ക്രീമുകളും മിഠായികളും മറ്റും എൻഎസ്എസ് ഓട്ടവും ഊട്ടും എന്ന പേരിൽ തട്ടുകട നടത്തുന്നു.
മൂന്നു ദിവസങ്ങളിലാണ് ഇവരുടെ തട്ടുകടയുടെ പ്രവർത്തിക്കുക .ഇതിൽ നിന്നും കിട്ടുന്ന വരുമാനംകിടപ്പുരോഗികൾക്കും സഹായിക്കുന്നതിന് ആയാണ് മാറ്റിവയ്ക്കുന്നത്.എൻഎസ്എസ് വളണ്ടിയർമാരാണ് ഇവിടെ കച്ചവടം നടത്തുന്നത്.
ഹയർസെക്കൻഡറി ബിൽഡിങ്ങിനെ മുൻപിലായാണ് ഇവരുടെ തട്ടുകട പ്രവർത്തനസജ്ജം ആയിരിക്കുന്നത് . രാവിലെ മുതൽ വൈകുന്നേരം വരെയാണ് തട്ടുകടയുടെ പ്രവർത്തന സമയം.
എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ സജിത , ഫസലുറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ തട്ടുകടയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ചെയ്തു വരുന്നുണ്ട്.ഇതിനു മുൻപ് സ്കൂളിൽ നടന്ന കായിക മത്സരത്തിനും ഇവരുടെ തട്ടുകട പ്രവർത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.