"വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുന്നു" : ന്യൂയോര്‍ക്ക് ടൈംസിനെതിരെ 124,500 കോടിയുടെ മാനനഷ്ടക്കേസുമായി ട്രംപ്

വാഷിങ്ടണ്‍: വര്‍ഷങ്ങളായി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ആരോപിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിനെതിരേ നിയമനടപടിയുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


സ്ഥാപനത്തിനെതിരേ 124,500 കോടിയുടെ (15 ബില്ല്യണ്‍ ഡോളര്‍) മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖപത്രമായാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രവര്‍ത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പത്രം കമല ഹാരിസിന് മുന്‍പേജില്‍ നല്‍കിയ പ്രാധാന്യം ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് സംഭാവനയ്ക്ക് തുല്യമാണ്. തന്നെയും തന്റെ കുടുംബത്തെയും തന്റെ ബിസിനസ്സിനെയും അമേരിക്ക ഫസ്റ്റ് പ്രസ്ഥാനത്തെയും കുറിച്ച് പത്രം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസ് വളരെക്കാലമായി എന്നെക്കുറിച്ച് സ്വതന്ത്രമായി നുണ പറയുകയും താറടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. അതിന് ഇപ്പോള്‍ത്തന്നെ അറുതിവരുത്തും. എബിസി, സിബിഎസ് ഡിസ്‌നി എന്നിവയുള്‍പ്പെടെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ മുന്‍പ് നടത്തിയ, വിജയകരമായ നിയമനടപടികളെ കുറിച്ചും ട്രംപ് പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !