ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് ജില്ലാ പഞ്ചായത്ത് - 90 ലക്ഷം രൂപ ചെലവിൽ 80 പേർക്ക് മുച്ചക്ര സ്കൂട്ടർ

മലപ്പുറം : ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്ന പദ്ധതികളുടെ ഭാഗമായി അവർക്കുള്ള ഈ വർഷത്തെ മുച്ചക്ര സ്കൂട്ടർ വിതരണം നാളെ (ചൊവ്വ) പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.90 ലക്ഷം രൂപ വകയിരുത്തി 80 പേർക്കാണ് സ്കൂട്ടർ അനുവദിച്ചിട്ടുള്ളത്.


ഇവരിൽ 62 പേരാണ് രേഖകൾ ഹാജരാക്കിയുള്ള യോഗ്യതാ നടപടികൾ പൂർത്തിയാക്കിയത്. വാഹനം കൈമാറുന്നതിനു മുമ്പ് തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം എന്നുള്ള സർക്കാർ നിബന്ധനയുള്ളതിനാൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 44 പേർക്കാണ് പ്രതിപക്ഷ നേതാവ് സ്കൂട്ടറുകൾ വിതരണം ചെയ്യുക.

നിലവിലുള്ള ഭരണസമിതിയുടെ കാലയളവിൽ ഇതോടെ 347 പേർക്ക് ഇലക്ട്രിക് വീൽചെയറുകളും ജില്ലാ പഞ്ചായത്ത് വിതരണം ചെയ്തിട്ടുണ്ട്.3.45 കോടി രൂപ അടങ്കലിൽ ജില്ലാ , ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സംയുക്തമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തത് .

മലപ്പുറം കുന്നുമ്മൽ ടൗൺഹാൾ പരിസരത്ത് വെച്ച് കാലത്ത് 10. 30 നാണ് മുച്ചക്ര സ്കൂട്ടർ വിതരണ പരിപാടി. ചടങ്ങിൽ മലപ്പുറം എം എൽ എ പി ഉബൈദുള്ള, വണ്ടൂർ എം എൽ എ . എ പി അനിൽകുമാർ എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം എന്നിവർ അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !