അഹമ്മദാബാദ് ;ഇന്ത്യയുടെ പ്രധാന ശത്രു മറ്റുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഗുജറാത്തിലെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളെ ആശ്രയിക്കും തോറും ഇന്ത്യയുടെ പരാജയവും വർധിക്കും. ഇതു മറികടക്കാൻ രാജ്യം ആത്മനിർഭർ ആയി മാറണം. തീരുവ യുദ്ധത്തിനു പിന്നാലെ എച്ച് വണ്‍ ബി വീസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ (ഏകദേശം 88,09,180 രൂപ) ഇടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രസംഗം.‘‘ലോകത്ത് നമുക്ക് ഒരു പ്രധാന ശത്രുവുമില്ല.നമ്മുടെ ഒരേയൊരു യഥാർഥ ശത്രു മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതാണ്. നമ്മൾ ഒരുമിച്ച് ഇന്ത്യയുടെ ഈ ശത്രുവിനെ പരാജയപ്പെടുത്തണം. വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർധിക്കും. ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ നിലനിർത്തുന്നതിനു സ്വയം പര്യാപ്തം ആകേണ്ടത് അത്യാവശ്യമാണ്.പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ആത്മനിർഭർ ആകേണ്ടത് അത്യാവശ്യമാണ്. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ, നമ്മൾ എല്ലാം നിർമിക്കണം. സമാധാനം, സ്ഥിരത, സമ്പത്ത് എന്നിവ നിലനിർത്തുന്നതിനു സ്വാശ്രയത്വം അനിവാര്യമാണ്, പ്രത്യേകിച്ച് ലോകത്തിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രാജ്യത്ത്.ഇന്ത്യയുടെ സമുദ്ര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ തീരുമാനം എന്റെ സർക്കാർ എടുത്തിട്ടുണ്ട്. ആഗോള സമുദ്ര ശക്തി കേന്ദ്രമെന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ ഉയർച്ചയുടെ നട്ടെല്ലാണ് ഇന്ത്യയുടെ തുറമുഖങ്ങൾ’’ – പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.