ഭാരത് രാഷ്ട്ര സമിതി പാർട്ടിയിൽ നിന്ന് മകൾ കെ.കവിതയെ പുറത്താക്കി കെ.ചന്ദ്രശേഖര റാവു

ഹൈദരാബാദ് : ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) പാർട്ടിയിൽനിന്ന് മകൾ കെ.കവിതയെ പുറത്താക്കി കെ.ചന്ദ്രശേഖര റാവു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി.


എംഎൽസിയായ കവിതയുടെ അടുത്ത കാലത്തെ പെരുമാറ്റവും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസിന് കോട്ടമുണ്ടാക്കിയെന്നത് പാർട്ടി നേതൃത്വം ഗൗരവമായെടുത്തുവെന്ന് ബിആർഎസ് എക്സിൽ പറഞ്ഞു.

ഇതേത്തുടർന്ന് കവിതയെ അടിയന്തരമായി സസ്പെൻ‍ഡ് ചെയ്യാൻ ചന്ദ്രശേഖര റാവു തീരുമാനിക്കുകയായിരുന്നെന്നും പ്രസ്താവനയിൽ പറഞ്ഞു.ഏറെനാളായി നേതാക്കൾക്കെതിരെ പരസ്യ വിമർശനം നടത്തുന്ന കവിത പാർട്ടിക്ക് തലവേദനയായിരുന്നു.

ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനെതിരെയും കവിത കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. നിലവിലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചേർന്ന് ഹരീഷ് റാവുവും രാജ്യസഭ മുൻ എംപി സന്തോഷ് കുമാറും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്നായിരുന്നു കവിതയുടെ ആരോപണം.

കെസിആർ ആരോപണവിധേയനായ കലേശ്വരം പദ്ധതി ക്രമക്കേട് കേസിന്റെ അന്വേഷണം കോൺഗ്രസ് സർക്കാർ സിബിഐക്ക് കൈമാറിയതിനു പിന്നാലെയായിരുന്നു കവിതയുടെ ആരോപണം. തന്റെ പിതാവ് മുത്തു പോലെ ശുദ്ധമാണെന്ന് തെളിയിക്കപ്പെടുമെന്നും അവർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !