"വിമാനത്തിൽ എന്റെ ഭാര്യയും 18 മാസം മാത്രം പ്രായമുള്ള മകളുമുണ്ട്.ആദ്യമായാണ് അവർ എന്നോടൊപ്പം യാത്ര ചെയ്യുന്നത്" : ഒരു പൈലറ്റിന്റെ ഹൃദയസ്പർശിയായ ഒരു അനൗൺസ്മെന്റ്

ഒരച്ഛൻ താൻ പൈലറ്റായിരിക്കുന്ന വിമാനത്തിലേക്ക് ആദ്യമായി കയറുന്ന തന്റെ കുഞ്ഞുമകളെ സ്വാ​ഗതം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്.


തന്റെ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വേണ്ടി ഹൃദയസ്പർശിയായ ഒരു അനൗൺസ്മെന്റാണ് അദ്ദേഹം നടത്തിയത്. 'ലേഡീസ് ആൻഡ് ജെന്റിൽമെൻ, വെരി ​ഗുഡ് ആഫ്റ്റർനൂൺ.

നിങ്ങൾ എല്ലാവരും സുഖമായിരിക്കുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഒരു മിനിറ്റ് ‍ഞാൻ എടുക്കുകയാണ്' എന്നാണ് 'ക്യാപ്റ്റൻ വാക്കർ' എന്ന യൂസർ നെയിമിൽ ഇൻസ്റ്റ​ഗ്രാമിൽ അറിയപ്പെടുന്ന പൈലറ്റ് പറയുന്നത്.

അദ്ദേഹത്തിന്റെ മകളുടെ, അദ്ദേഹം പറത്തുന്ന വിമാനത്തിലുള്ള ആദ്യത്തെ യാത്രയുടെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. മകൾ ഒരു സീറ്റിൽ ഇരിക്കുന്നതും ചുറ്റും നോക്കുന്നതും വീഡിയോയിൽ കാണാം.


'ഡൽഹിയിലേക്കുള്ള ഈ വിമാനയാത്ര എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്, കാരണം വിമാനത്തിൽ എന്റെ ഭാര്യയും 18 മാസം മാത്രം പ്രായമുള്ള മകളുമുണ്ട്. ആദ്യമായാണ് അവർ എന്നോടൊപ്പം യാത്ര ചെയ്യുന്നത്' എന്നും പൈലറ്റ് പറയുന്നത് കാണാം. കുഞ്ഞിനെ നോക്കി കൈവീശിക്കൊണ്ടാണ് അദ്ദേഹം ഇത് പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !