വെളുത്ത നിറത്തിലുള്ള അപൂർവ അണ്ണാനെ കണ്ടെത്തി

വെള്ളറട: കേരള തമിഴ്‌നാട് അതിർത്തിയിൽ ചിറ്റാറിനുസമീപം നെട്ടയിൽ വെളുത്ത നിറത്തിലുള്ള അപൂർവ അണ്ണാനെ കണ്ടെത്തി.


മരച്ചില്ലയിലിരിക്കുന്ന വെളുത്ത അണ്ണാന്റെ അപൂർവ ചിത്രം മുടവൻമുഗൾ ഗവ. എൽപി സ്കൂളിലെ അധ്യാപകനായ സുമേഷ് വെള്ളറടയാണ് ക്യാമറയിൽ പകർത്തിയത്.

പ്രദേശത്തെ വർഷങ്ങളായുള്ള നിരീക്ഷണത്തിനുശേഷമാണ് വെളുത്ത അണ്ണാനെ കണ്ടെത്താൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോല നാച്ചുറൽ സൊസൈറ്റിയിലെ അംഗംകൂടിയാണ് സുമേഷ്.

ജന്തുക്കളിൽ ല്യൂസിസം എന്നുവിളിക്കപ്പെടുന്ന ഈ പ്രതിഭാസം ശരീരത്തിലെ നിറം നൽകുന്ന വർണകങ്ങളുടെ കുറവുമൂലമാണ് ഉണ്ടാകുന്നതെന്നും സാധാരണ നിറംമാറി വെളുത്തനിറത്തിൽ ജീവി കാണപ്പെടുന്നതായി വന്യജീവി ഗവേഷകനായ ഡോ.സന്ദീപ് ദാസ് പറഞ്ഞു. ആയിരങ്ങളിൽ ഒരെണ്ണത്തിനുമാത്രമേ ഇത്തരത്തിൽ നിറവ്യത്യാസം കാണപ്പെടാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !