തിരുവനന്തപുരം : മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്റെ ശുപാര്‍ശ അടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയെങ്കിലും തല്‍ക്കാലം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
ഇപ്പോള്‍ ശമ്പളവര്‍ധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ശമ്പളം വര്‍ധിപ്പിക്കുന്നത് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. രാഷ്ട്രീയ കക്ഷികള്‍ എല്ലാം ശമ്പളവര്‍ധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു. നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്കു തികയുന്നില്ലെന്നാണ് എംഎല്‍എമാരുടെ പക്ഷം.
2018-ലാണ് മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. 35 ശതമാനം വരെ വര്‍ധനയാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2018ല്‍ എംഎല്‍എമാരുടെ ശമ്പളം, മണ്ഡലം അലവന്‍സ്, ടെലിഫോണ്‍ അലവന്‍സ്, യാത്രാബത്ത തുടങ്ങിയവ 39,500 രൂപയില്‍നിന്ന് 70,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍നിന്ന് 97,429 രൂപയായും ഉയര്‍ത്തി. മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും.
മന്ത്രിമാർക്കു വാഹനവും വസതിയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവിന് അർഹതയുണ്ട്.
കാലാവധി കഴിഞ്ഞ നിയമസഭാംഗങ്ങൾക്കു പെൻഷൻ ലഭിക്കും.മന്ത്രിമാർക്ക് ഇപ്പോൾ അവരുടെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെക്കാൾ ശമ്പളം കുറവാണെന്ന കാര്യവും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ പ്രൈവറ്റ് സെക്രട്ടറി, സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് 1.45 ലക്ഷം രൂപയാണ് ശരാശരി ശമ്പളം. അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് 1.3 ലക്ഷം ലഭിക്കും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.