കാസർഗോഡ് : കാസർഗോഡ് അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദന (21) യാണ് മരിച്ചത്.
പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു.പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം നന്ദന അമ്മ സീനയ്ക്ക് അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു.
മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.സംഭവത്തില്‍ മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്കു മാറ്റി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.