'ചാര്‍ളിക്കു വേണ്ടി' പിണക്കം മറന്ന് ട്രംപും മസ്‌കും

'ചാര്‍ളിക്കു വേണ്ടി' പിണക്കം മറന്ന് ട്രംപും മസ്‌കും

വാഷിങ്ടണ്‍: പിണക്കത്തിനും പിന്നാലെ നടത്തിയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം മാസങ്ങള്‍ക്കിപ്പുറം ഒരേ ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും.


യുഎസിലെ അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ അനുസ്മരണച്ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. സെപ്റ്റംബര്‍ പത്താംതീയതി യൂട്ടാ സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ചാര്‍ളി വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച, അരിസോണയിലെ ഗ്ലെന്‍ഡെയ്‌ലിലെ സ്‌റ്റേഡിയത്തിലായിരുന്നു ചാര്‍ളിയുടെ അനുസ്മരണച്ചടങ്ങ് നടന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ ട്രംപും മസ്‌കും അടുത്തടുത്തടുത്തിരിക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പതിനായിരക്കണക്കിനാളുകളാണ് അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

'ചാര്‍ളിക്കു വേണ്ടി' എന്ന കുറിപ്പോടെ ട്രംപും മസ്‌കും വേദിയിലിരിക്കുന്നതിന്റെ ചിത്രം വൈറ്റ് ഹൗസ് എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. സമാന തലക്കെട്ടോടെ ഇലോണ്‍ മസ്‌കും ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !