ഓസ്‌ലോ: നോർവേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് വീണ്ടും ജയം. പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി.
വലതുപക്ഷ കൂട്ടായ്മയ്ക്ക് 82 സീറ്റുകളാണ് ലഭിച്ചത്. വോട്ടെണ്ണൽ 99 ശതമാനം പിന്നിട്ടതോടെയാണ് പ്രധാനമന്ത്രി നേരിട്ട് തങ്ങൾ ജയിച്ചെന്ന് അവകാശപ്പെട്ട് ജനത്തെ അഭിസംബോധന ചെയ്തത്.
പ്രധാനമായും ആഭ്യന്തര വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു 56 ലക്ഷം പേർ മാത്രമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. യുഎസിൻ്റെ പുതിയ സാമ്പത്തിക നയങ്ങളും യുക്രൈൻ യുദ്ധവും ചർച്ചയായി.
കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള പ്രോഗ്രസ് പാർട്ടി യുവാക്കൾക്കിടയിൽ നിന്ന് വലിയ പിന്തുണ നേടി. മുൻപത്തേക്കാൾ ഇരട്ടി വോട്ട് നേടിയ അവർക്ക് 24 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതോടെ ഇവർ മുഖ്യ പ്രതിപക്ഷ പാർട്ടിയായി.
അതേസമയം മുൻ പ്രധാനമന്ത്രി എർന സോൾബർഗിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഇരുപത് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കൺസർവേറ്റീവ് പാർട്ടിക്ക് 14.6 ശതമാനം വോട്ടാണ് നേടാനായത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത എന്നാൽ നാറ്റോ അംഗത്വമുള്ള നോർവേ റഷ്യയുമായി അതിർത്തി പങ്കിടുന്ന വികസിത രാജ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.