ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു' പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ സമൻസ് ഇട്ട് തമിഴ്‌നാട് കോടതി

ചെന്നൈ ;പാക്കിസ്ഥാൻ നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ ചെന്നൈ കോടതി സമൻസ് പുറപ്പെടുവിച്ചു.

എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതായാണ് നോട്ടിസിൽ ആരോപിക്കുന്നത്. തമിഴ്നാട്ടിലെ പത്രങ്ങളിൽ കോടതി ഇതു സംബന്ധിച്ച് പരസ്യവും നൽകിയിരുന്നു.

ഇന്ത്യയിലെ യുഎസ്, ഇസ്രയേൽ കോൺസുലേറ്റ് അടക്കം ആക്രമിക്കാൻ പദ്ധതിയിട്ടെന്നും സമൻസിൽ പറയുന്നു. ഇയാളുടെ കറാച്ചിയിലെ വിലാസം അടക്കമുള്ള വിവരങ്ങൾ നോട്ടിസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 15ന് ചെന്നൈ കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.

‘ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ എൻഐഎയുടെ വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ്. രാജ്യം തിരയുന്ന കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ട ആദ്യ പാക്ക് നയതന്ത്ര പ്രതിനിധിയുമാണ് ഇയാൾ. ശ്രീലങ്കയിലെ പാക്ക് ഹൈക്കമ്മിഷനിലാണ് ഇയാൾ അവസാനം ജോലി ചെയ്തതെന്ന് രേഖകൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !