തേഞ്ഞിപ്പലം : പെരുവള്ളൂർ പഞ്ചായത്തിന്റെ ഷീ ബസ് എന്ന വലിയ സ്വപ്നം പൂവണിഞ്ഞു. പഞ്ചായത്ത് പരിധിയിൽ ഇന്നുമുതൽ വനിതകൾക്കു ഷീ ബസിൽ സൗജന്യമായി യാത്ര ചെയ്യാം. ഇന്നലെ പ്രസിഡന്റ് കെ.അബ്ദുൽ കലാം, വൈസ് പ്രസിഡന്റ് ആയിഷ ഫൈസൽ എന്നിവരുടെ സാന്നിധ്യത്തിൽ ഷീ ബസ് പരീക്ഷണ സർവീസ് നടത്തിയത് വിജയകരം.
ഷീ ബസ് സർവീസിന്റെ സമർപ്പണം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് പെരുവള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു പി.അബ്ദുൽ ഹമീദ് എംഎൽഎ നിർവഹിക്കും. ബസിനു നിത്യേന ആറു ട്രിപ് ഉണ്ടാകും. ദിവസം പരമാവധി 110 കിലോമീറ്റർ സർവീസാണ് ലക്ഷ്യം വയ്ക്കുന്നത്.
ബസിൽ ഡ്രൈവർ തൽക്കാലം പുരുഷനാണ്. കണ്ടക്ടറും ക്ലീനറുമില്ല. വനിതാ ഡ്രൈവറെ ലഭിക്കും വരെ മാത്രമാണ് പുരുഷ ഡ്രൈവറുടെ സേവനം. പഞ്ചായത്ത് 100 വനിതകൾക്കു വൈകാതെ ഡ്രൈവിങ് പരിശീലനം നൽകും.
ഉച്ചയ്ക്കു മൂന്നു മണിക്കൂർ സർവീസ് ഇല്ലെങ്കിലും ആ സമയത്തും ബസ് വെറുതേയിടില്ല. ഓരോ ദിവസവും വ്യത്യസ്ത കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെത്തും. ആ സമയത്തു ബസിൽ കുടുംബശ്രീ പ്രവർത്തകർക്കു യോഗം ചേരാം.
പഞ്ചായത്ത്– സർക്കാർ പദ്ധതികളും മറ്റും ബസിലെ എൽസിഡി പ്രൊജക്ടർ വഴി പ്രദർശിപ്പിക്കുകയും ചെയ്യും. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കൂടിയായ കെ.അബ്ദുൽ കലാം മുൻപു മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർക്കൊപ്പം ന്യൂഡൽഹി സന്ദർശിച്ചപ്പോൾ അവിടെ സ്ത്രീകൾക്കു സൗജന്യയാത്രയ്ക്കുള്ള ഷീ ബസ് കണ്ടതാണ് ഇവിടെയും നടപ്പാക്കാനുള്ള പ്രചോദനം.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.