കാസർകോട്: കാസർകോട് ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ ആദ്യ ബാച്ചിൽ പ്രവേശനം നേടി രാജസ്ഥാൻ സ്വദേശി. അൽവാർ സ്വദേശി ഗുർവിന്ദർ സിങ് ആണ് പ്രവേശനം നേടിയത്. വയനാട് കാസർകോട് ജില്ലകളിലെ ഗവണ്‍മെൻ്റ് മെഡിക്കൽ കോളജ് പ്രവേശനമെന്ന സ്വപ്‌നം യാഥാർഥ്യമായതിനു പിന്നാലെയാണ് പ്രവേശനം.
ഏഴു പേർക്കാണ് ആൾ ഇന്ത്യാ പ്രവേശനം ലഭിച്ചത്. അതിൽ ഒരാളാണ് ഗുർവിന്ദർ സിങ്. 30 നകം 50 സീറ്റിലും വിദ്യാർഥികൾ പ്രവേശനം നേടുമെന്ന് അധികൃതർ അറിയിച്ചു. സൂപ്രണ്ട് പി എസ് പ്രവീൺ കുമാർ മധുരം നൽകി സ്വീകരിച്ചു. ഇരു ജില്ലകളിലെയും മെഡിക്കൽ കോളജുകളിൽ എം ബി ബി എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിരുന്നു. സെപ്റ്റംബർ 2 നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിന് ആരോഗ്യ രംഗത്ത് ചരിത്രപരമായ നേട്ടം ഇതിലൂടെ സാധിക്കും. കാസർകോട് അക്കാദമിക് ബ്ലോക്കിൽ ക്ലാസ് ആരംഭിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാബുകൾ, സെമിനാർ ഹാളുകൾ, ക്ലാസ് മുറികൾ, ലൈബ്രറി തുടങ്ങി എല്ലാം സജ്ജമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിത്സ തുടങ്ങിയിട്ടില്ല. പകരം കാസർകോട് ജനറൽ ആശുപത്രിയിൽ മെഡിക്കൽ കോളജിൻ്റെ അധ്യാപന ആശുപത്രിയാക്കാനാണ് തീരുമാനം.
വർഷങ്ങളായി വയനാട്, കാസർകോട് ജില്ലകളിലെ ജനങ്ങളും വിദ്യാർഥികളും കാത്തിരിപ്പിലായിരുന്നു. ഈ രണ്ടു ജില്ലകളിലും എം ബി ബി എസ് അനുവദിച്ചതോടെ സംസ്ഥാനത്തെ 14 ജില്ലകളിലും സർക്കാർ മെഡിക്കൽ കോളജുകളായി. കാസർകോട് ഉക്കിനടുക്കയിലും വയനാട്ടിൽ മാനന്തവാടിയിലുമാണ് മെഡിക്കൽ കോളജ് പ്രവർത്തിക്കുക. രണ്ടിനും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സമ്മതപത്രം നേരത്തെ ലഭിച്ചിരുന്നു. തുടർന്നു ദേശീയ മെഡിക്കൽ കമ്മിഷൻ്റെ അനുമതിക്കായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
ആയിരക്കണക്കിന് എൻ്റോസൾഫാൻ ദുരിത ബാധിതരുള്ള കാസർകോടിനു ചികിത്സാ സൗകര്യം പരിമിതമായിരുന്നു. വർഷങ്ങളായി ചികിത്സാ സൗകര്യക്കുറവ് മൂലം കാസർകോട്ടെ രോഗികൾക്കും വയനാട്ടിലെ രോഗികൾക്കും കോഴിക്കോട്, മംഗളൂരു, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്ക് പോകേണ്ടി വരാറുണ്ടായിരുന്നു.
കേരളത്തിന് സമ്പൂർണ മെഡിക്കൽ കോളജ് നേട്ടം
ഇതോടെ കേരളത്തിലെ 14 ജില്ലകളിലും മെഡിക്കൽ കോളജ് എന്ന നേട്ടമാണ് സാധ്യമായത്. ആരോഗ്യരംഗത്ത് സംസ്ഥാനത്തിന് ചരിത്രപരമായ നേട്ടമാണിത്. മെഡിക്കൽ വിദ്യാഭ്യാസം നാട്ടിൻപുറത്തേയ്ക്ക് എത്തിക്കാനും, ആരോഗ്യ സേവനം ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് എത്തിക്കാനുമുള്ള വലിയ മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു.
സർക്കാരിൻ്റെ നേട്ടം
ഈ സർക്കാരിൻ്റെ കാലയളവിൽ മാത്രം നാല് പുതിയ മെഡിക്കൽ കോളജുകൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞത് വലിയ വിജയമായി സർക്കാർ വിലയിരുത്തുന്നു. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സമാനമായ മുന്നേറ്റങ്ങൾ സൃഷ്‌ടിക്കുമെന്ന് ആരോഗ്യ വകുപ്പും വ്യക്തമാക്കി.
ഡോക്‌ടർമാരുടെ ലഭ്യതയും, സ്പെഷ്യാലിറ്റി ചികിത്സകളും
മെഡിക്കൽ കോളജ് അംഗീകാരം ലഭിച്ചതോടെ ഡോക്‌ടർമാരുടെ ലഭ്യതയും, സ്പെഷ്യാലിറ്റി ചികിത്സകളും, ഗവേഷണവും ഇരുജില്ലകളിലും എത്തും. വൈദ്യുത സൗകര്യങ്ങൾ, തൊഴിൽ അവസരങ്ങൾ, അധ്യാപക നിയമനങ്ങൾ എന്നിവ മുഖേന പ്രദേശത്തെ സാമൂഹ്യ-സാമ്പത്തിക വളർച്ചക്കും ഇത് വഴിയൊരുക്കും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.