കാൺപൂർ: ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ ആയിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത 2 വർഷത്തിനുള്ളിൽ മൂന്നാം സ്ഥാനത്തെത്തുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
നിലവിൽ നാലാം സ്ഥാനത്താണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ഐ.ടി കാൺപൂരിലെ ഇൻഡസ്ട്രി അക്കാഡമിയ കണക്ടിവിറ്റി പ്രോഗ്രാമിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തെക്കുറിച്ച് എടുത്ത് പറഞ്ഞ മുഖ്യമന്ത്രി ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന 25 ശതമാനം ആണെന്ന് വ്യക്തമാക്കി.
ഒരു നൂറ്റാണ്ടിനപ്പുറം ചൈനീസ് സമ്പദ് വ്യവസ്ഥ ഒന്നാം സ്ഥാനത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥ രണ്ടാം സ്ഥാനത്തും എത്തി. കഴിഞ്ഞ 150-200വർഷങ്ങളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ റാങ്കിനെ ബാധിക്കുന്ന ഒരു സുപ്രധാന സംഭവമുണ്ടായി.
1947ൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയുടെ സംഭാവന 2 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ 11 വർഷമായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ വലിയ മാറ്റങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണെന്ന് യോഗി പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.