ന്യൂഡൽഹി: ഔദ്യോഗിക യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കൊപ്പം ഭർത്താവ് മനീഷ് ഗുപ്തയും പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി ആം ആദ്മി പാർട്ടി. ‘പഞ്ചായത്ത്’ വെബ് സീരീസിലെ ‘ഫുലെയ്റ’ മാതൃകയിലാണോ ഡൽഹി ഭരണമെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പരിഹസിച്ചു.
രേഖ ഗുപ്തയുടെ ഭർത്താവും സാമൂഹികപ്രവർത്തകനും ബിസിനസുകാരനുമായ മനീഷ് ഗുപ്ത ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഡൽഹി ഷാലിമാർബാഗ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള യോഗത്തിലാണ് മുഖ്യമന്ത്രിക്കൊപ്പം ഭർത്താവും ഇരുന്നത്. യോഗത്തിനു ശേഷം രേഖ ഗുപ്ത തന്നെ പങ്കുവച്ച ചിത്രങ്ങളാണ് വിവാദമായത്.
സർക്കാരിന്റെ ഭാഗമല്ലാത്തയാളെ ഔദ്യോഗിക യോഗത്തിൽ പങ്കെടുപ്പിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് എഎപി ചൂണ്ടിക്കാട്ടി. ‘ഡൽഹി സർക്കാർ ‘ഫുലെയ്റ’ പഞ്ചായത്തായിരിക്കുകയാണ്. പഞ്ചായത്ത് വെബ് സീരീസിലെ ഫുലെയ്റയിൽ വനിത അധ്യക്ഷയുടെ ഭർത്താവാണ് ഭരണം നടത്തുന്നത്.
ഡൽഹിയിൽ ഇതാ മുഖ്യമന്ത്രിയുടെ ഭർത്താവ് ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നു. ഇത് തീർത്തും ഭരണഘടനാ വിരുദ്ധമാണ്. ദേശീയ തലസ്ഥാനത്താണ് ജനാധിപത്യവും ഭരണഘടനയും ഇത്തരത്തിൽ പരിഹസിക്കപ്പെടുന്നത്.’ –സൗരഭ് ഭരദ്വാജ് എക്സ് പോസ്റ്റിൽ പറഞ്ഞു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.