ചാലിശേരി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു..

ചാലിശ്ശേരി : ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച്  എട്ടുദിവസങ്ങളിലായി നടന്നുവന്ന പ്രസിദ്ധമായ  എട്ടുനോമ്പ് പെരുന്നാൾ തിങ്കളാഴ്ച   സമാപിച്ചു.


രാവിലെ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക്  മുഖ്യ കാർമ്മികത്വം വഹിച്ചു വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ, ഫാ. ജോൺ കുളങ്ങാട്ടിൽ , ഫാ. സജി ചമ്പിൽ എന്നിവർ സഹകാർമ്മികരായി.

മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം, പൊൻ - വെള്ളി കുരിശുകളേന്തി പെരുന്നാൾ പ്രദക്ഷിണം , യൂത്ത് അസോസിയേഷൻ ഒരുക്കിയ സമ്മാന പദ്ധതി നറുക്കെടുപ്പ് എന്നിവ നടന്നു. പ്രാർത്ഥനക്ക് ശേഷം സൂനോറോ പേടകത്തിൽ നിന്നെടുത്തു വിശ്വാസികൾ വണങ്ങി .

നാനാ-ജാതി മതസ്ഥർ പങ്കെടുത്ത നേർച്ചസദ്യയോടെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു.വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ പെരുന്നാൾ കമ്മിറ്റി ,ഭക്തസംഘടന ഭാരവാഹികൾ ,കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !