ഫിലഡൽഫിയ : അനിൽ ജോർജ് പണിക്കർ (48) അന്തരിച്ചു. വേൾഡ് മലയാളി കൗൺസിൽ പ്രോഗ്രാം കോഓർഡിനേറ്ററും നൂപുര ഫിലഡൽഫിയ ഡാൻസ് അക്കാദമിയുടെ ഡയറക്ടറുമായ അജി പണിക്കറുടെ സഹോദരനാണ്.
ഭാര്യ:സ്മിത തോമസ്, കരുനാഗപ്പള്ളി അയണിമൂട്ടിൽ കുടുംബാംഗം. മക്കൾ: ആൻജെലാ പണിക്കർ, ഏബെൽ പണിക്കർ. സഹോദരങ്ങൾ: അജി പണിക്കർ, ആന്റോ പണിക്കർ.
ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും അനിൽ ജോർജ് പണിക്കറുടെ മരണത്തിലുള്ള അനുശോചനവും രേഖപ്പെടുത്തി.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 9ന് താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
പൊതുദർശനം: രാവിലെ 9:00 മണി മുതൽ 11 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, 1009, Unruh Ave, Philadelphia-19111. സംസ്കാര ശുശ്രൂഷ 11 മുതൽ–12 വരെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടക്കും. സംസ്കാരം: ഉച്ചക്ക് 12:30 ന് ലോൺ വ്യൂ സെമിത്തേരി 500 ഹണ്ടിംഗ്ടൺ പൈക്ക്, റോക്ക്‌ലെഡ്ജ്, PA-19046.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.