തിരുവനന്തപുരം : 2024-25 വര്‍ഷത്തെ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സര്‍ഗ്ഗാത്മകത സാഹിത്യത്തിന് ഡോ. ടി. കെ. അനില്‍കുമാറിന്റെ (ഗവ. ഗേള്‍സ് എച്ച്. എസ്.എസ്., തലശ്ശേരി, കണ്ണൂര്‍) 'മൊയാരം' 1948 എന്ന കൃതിയും വൈജ്ഞാനിക സാഹിത്യത്തിന് പ്രകാശന് കരിവള്ളൂരിന്റെ (ഗവ. യു.പി.എസ്., കോട്ടിക്കുളം, കാസറഗോഡ്) 'സിനിമാക്കഥ' എന്ന പുസ്തകവും ബാലസാഹിത്യ വിഭാഗത്തില്‍ സുധ തെക്കേമഠം രചിച്ച (ജി.ജെ.എച്ച്.എസ്. എസ്., നടുവട്ടം, പാലക്കാട്) 'സ്വോഡ് ഹണ്ടര്‍' എന്ന കൃതിയും പുരസ്കാരങ്ങള്‍ക്കര്‍ഹമായി.
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലാവര്‍ഷവും പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം നല്‍കിവരുന്നുണ്ട്.
സര്‍ഗ്ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികളാണ് അവാര്‍ഡുകള്‍ക്കായി പരിഗണിക്കുക.10000 പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുക.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.