സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ പിടിയിൽ

തൃശ്ശൂര്‍: വെസ്റ്റ് മങ്ങാട് മാളോര്‍ക്കടവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.

ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ കുറുമ്പൂര്‍ വീട്ടില്‍ വിഷ്ണു (31), കോതോട്ട് വീട്ടില്‍ അരുണ്‍ (31), കരുമാന്‍പാറ വീട്ടില്‍ രാകേഷ് (35), ഡാഡു എന്ന ഗൗതം (30) എന്നിവരാണ് അറസ്റ്റിലായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.ഞായറാഴ്ചയായിരുന്നു സിപിഎം മാളോര്‍ക്കടവ് ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂര്‍ വീട്ടില്‍ മിഥുന്‍ അജയഘോഷിനെ (32) അറസ്റ്റിലായ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അക്രമണത്തില്‍ മിഥുന്റെ പിന്‍കഴുത്തിന് വെട്ടേറ്റിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജുവിന്റെ വീട്ടിലേക്ക് വടിവാളുകളുമായി അക്രമിക്കാനെത്തിയ സംഘത്തില്‍ ഗൗതവും വിഷ്ണുവുമുണ്ടായിരുന്നു. ഈ കേസില്‍ ഗൗതം അറസ്റ്റിലായി. മറ്റ് പ്രതിയായ വിഷ്ണു ഒളിവിലായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !