മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പർവീൺ. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്ക് ഷോയിലൂടെയും ജസീല ശ്രദ്ധിക്കപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ ജസീല കഴിഞ്ഞ ദിവസം പങ്കുവെച്ച ചില ചിത്രങ്ങളും പോസ്റ്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകനിൽ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് ജസീല ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോൺ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മർദിച്ചെന്നും മുറിവുകൾ ഭേദമാകാൻ പ്ലാസ്റ്റിക്ക് സർജറി പോലും ആവശ്യമായി വന്നെന്നും ജസീല പറയുന്നു.
ഡോൺ തോമസുമായി ഒരു തർക്കം ഉണ്ടായപ്പോൾ അയാൾ തന്റെ വയറ്റിൽ ചവിട്ടിയെന്നും മുഖത്ത് ഇടിച്ചെന്നും ജസീല പറയുന്നുണ്ട്. ഒരു ഘട്ടം എത്തിയപ്പോൾ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു. ''2024 ഡിസംബർ 31ന് ന്യൂയർ പാർട്ടിക്കുശേഷം ഡോൺ തോമസ് വിതയത്തിലും ഞാനും തമ്മിൽ ഒരു വാക്കു തർക്കം ഉണ്ടായി. അതിനിടെ, അയാൾ എന്റെ വയറ്റിൽ രണ്ടുതവണ ചവിട്ടി.എന്റെ മുഖത്ത് വള ചേർത്ത് വെച്ച് പലതവണ ഇടിച്ചു.
മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ അയാൾ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാൾ എന്നെ ആശുപത്രിയിൽ എത്തിച്ചു.
ഞാൻ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാളുടെ പേരിൽ ഞാൻ പരാതി നൽകി. കേസ് ഇപ്പോൾ നടക്കുകയാണ്'', ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജസീല കുറിച്ചു.മർദനമേറ്റതിന്റെ ചിത്രങ്ങളും കാമുകനായിരുന്ന ഡോൺ തോമസിന്റെ ചിത്രങ്ങളും സഹിതമാണ് ജസീല താൻ അനുഭവിച്ച ക്രൂരപീഡനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.