യു എസ് : യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നും പട്ടാപകല്‍ നടത്തിയ ഒരു ജ്വല്ലറി മോഷണത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒപ്പം യുഎസിലെ പൊതുജനങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകളും സമൂഹ മാധ്യമ ഉപയോക്താക്കൾ പങ്കുവച്ചു.
മൂഖം മൂടി ധരിച്ച ഒരു കൂട്ടം ആളുകൾ ജ്വല്ലറിയിലേക്ക് ഇരച്ച് കയറി കണ്ണില്‍ കണ്ടെതെല്ലാമെടുത്ത് പോകുന്ന ദൃശ്യങ്ങളായിരുന്നു സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസ് എന്ന സ്ഥലത്തെ കിം ഹംഗ് ജ്വല്ലറിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരു ട്രക്ക് പിന്നിലേക്ക് എടുത്ത കടയിലേക്ക് ഇടിച്ച് കയറ്റുന്നത് കാണാം. പിന്നലെ ട്രക്ക് മുന്നോട്ട് എടുക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഇരുവശത്ത് നിന്നായി പത്ത് പതിനഞ്ചോളം മുഖംമൂടി ധരിച്ച ആളുകൾ കടയിലക്ക് പാഞ്ഞ് കയറുന്നു. ഈ സമയം കട ഉടമയും ഒരു ജോലിക്കാരനും മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ.
കടയിലേക്ക് ഓടിക്കയറിയ മുഖംമൂടി വേഷക്കാര്‍ കടയുടമയെ തള്ളിത്താഴെയിടുകയും കടയിലുള്ള ആഭരണങ്ങളെല്ലാം എടുക്കുന്നു.
അല്പ നിമിഷങ്ങൾക്കുള്ളില്‍ വാഹനത്തിന്‍റെ നീണ്ട ഹോണടി ശബ്ദം കേൾക്കുമ്പോൾ മുഖംമൂടി വേഷക്കാരെല്ലാം ഓടി വണ്ടിയിൽ കയറുകയും വാഹനം പെട്ടെന്ന് തന്നെ അവിടെ നിന്നും പോവുകയും ചെയ്യുന്നു. ഏതാണ്ട് 50 സെക്കന്‍റില്‍ വീഡിയോയിലാണ് ഇത്രയും കാര്യങ്ങൾ നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.