ആദ്യമായി വിമാനത്തിൽ കയറി, ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ച് വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ..!

ബെംഗളൂരു; തിങ്കളാഴ്ച ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കോക്‌പിറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു യാത്രക്കാരൻ.

സുരക്ഷാ കോഡ് തെറ്റായി അമർത്തിയതിനാൽ പിടിക്കപ്പെട്ടു.ആദ്യമായി വിമാനത്തിൽ കയറിയതിനാൽ ഈ സംവിധാനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. കോക്‌പിറ്റിൻ്റെ വാതിൽ ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.ഹൈജാക്ക് ശ്രമമാണെന്ന് സംശയിച്ച് പൈലറ്റ് ആവശ്യമായ കരുതലെടുത്തു.

മണി എന്ന പേരുള്ള യാത്രക്കാരനെയും കൂടെ യാത്ര ചെയ്ത എട്ടുപേരെയും ലാൻഡിങ്ങിനു  ശേഷം ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. വാരണാസിയിൽ വച്ച് ഇവരെ യുപി പോലീസിന് കൈമാറിയതായാണ് അധികൃതർ അറിയിച്ചത്. എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഐഎക്‌സ്-1086 വിമാനത്തിലാണ് സംഭവം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !