റഷ്യയിൽ വൻ ഭൂചലനം ; തീവ്രത 7.4 രേഖപ്പെടുത്തി

മോസ്കോ : റഷ്യയിലെ കാംചത്ക മേഖലയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂമിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചനമുണ്ടായത്.


കഴിഞ്ഞ മാസമാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നിറിയിപ്പ് നൽകിയിരുന്നു. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക.
ഒരു മാസം മുൻപ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു.

ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സുനാമി തിരകൾ എത്തിയിരുന്നു. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ അന്ന് ഒഴിപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !