"ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.." എന്ന് മൂന്നാം ക്ലാസ്സുകാരനും : 'ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ കുട്ടി'യെന്ന് മന്ത്രിയും ; വൈറൽ പോസ്റ്റ്‌

തിരുവനന്തപുരം: വിജയവും തോൽവിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ പലപ്പോഴും പരാജയത്തേക്കാൾ നൊമ്പരപ്പെടുത്തുന്നത് മറ്റുള്ളവരുടെ പരിഹാസവും കളിയാക്കലുമാണെന്നതാണ് യാഥാർത്ഥ്യം.


ഇതുമായി ബന്ധപ്പെട്ട് ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന്  അഭിവാദ്യങ്ങളർപ്പിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. "ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.." അഹാൻ അനൂപ് എന്ന തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവിൽ ഗവ. യു പി സ്കൂ‌ളിലെ മൂന്നാം ക്ലാസുകാരനാണ് ഉത്തരക്കടലാസിൽ ഈയൊരു വരിയെഴുതി ശ്രദ്ധേയനായത്.

നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു കളിയിലെ നിയമാവലി എഴുതുകയെന്നതായിരുന്നു ചോദ്യപ്പേപ്പറിൽ കുട്ടിക്കുള്ള ചോദ്യം. നാരാങ്ങാ സ്പൂൺ കളിയുടെ നിയമാ വലിയായിരുന്നു കുട്ടിയെഴുതിയത്. ഇതിന്റെ നിയമാവലിയിലാണ് കുട്ടി ഒരു വരി കൂടി ചേർത്തെഴുതിയത്.


'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്'...' കളിയുടെ നിയമാവലിയിൽ കുട്ടിയായി ചേർത്തെഴുതിയ വരി.  നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസിൽ പകർത്തിയ കുട്ടി' എന്ന ക്യാപ്ഷനോടെയാണ് മന്ത്രി ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടെ മൂന്നാം ക്ലാസുകാരൻ അഹാൻ അനൂപിന്റെ ഉത്തരക്കടലാസ് വൈറലായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !