അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കാൻ തീരുമാനം..!

പത്തനംതിട്ട : അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു.


ശബരിമല കർമ്മ സമിതി, ഹിന്ദു ഐക്യ വേദി, പന്തളം കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസ സം​ഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് സം​ഗമം സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് വിപുലമായ സംഗമം നടത്താനാണ് ആലോചന.

സെപ്റ്റംബർ 20നാണ് ആ​ഗോള അയ്യപ്പ സം​ഗമം നടക്കുന്നത്. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.


ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സം​ഗമത്തെ പിന്തുണച്ചിരുന്നു.

രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം അയ്യപ്പ സം​ഗമത്തിനെ എതിർത്ത് ബിജിപിയും കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !