പട്‌ന: ബീഹാർ തിരഞ്ഞെടുപ്പ് അടുത്തതോടെ യുവ വോട്ടർമാരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ജെഡിയു സർക്കാർ.
തൊഴിൽ രഹിതരും ബിരുദധാരികളുമായ 20നും 25നും ഇടയിൽ പ്രായമുള്ള തുടർ പഠനം നടത്താൻ സാധിക്കാത്ത യുവാക്കൾക്ക് പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപ അലവൻസ് നൽകുമെന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.
യുവജന ശാക്തീകരണത്തിലുള്ള തന്റെ സർക്കാരിന്റെ പ്രതിബദ്ധതയും നിതീഷ് ആവർത്തിച്ചു. ഗുണഭോക്താക്കൾക്ക് രണ്ട് വർഷം വരെ അലവൻസ് ലഭിക്കുമെന്ന് നിതീഷ് വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഒപ്പം സ്വകാര്യമേഖലയിൽ വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ സംസ്ഥാനത്തെ 16.04 ലക്ഷം നിർമാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായമായി 5000 രൂപ വീതം കൈമാറിയിരുന്നു. വിശ്വകർമ പൂജയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവും പ്രമാണിച്ചായിരുന്നു ധനസഹായം നൽകിയത്. ഇത് കൂടാതെ കരാർ തൊഴിലാളികൾക്കായുള്ള പുതിയ വെബ് പോർട്ടലും പട്‌നയിൽ നിതീഷ് കുമാർ ഉദ്‌ഘാടനം ചെയ്‌തു. എന്നാൽ, ഇതെല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനങ്ങളാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.