ഡബ്ലിന്‍ ; അയർലൻഡിലേക്കുള്ള അഭയാർഥി പ്രവാഹം കുറയ്ക്കാന്‍ വോളന്ററി റിട്ടേണ്‍ പ്രോഗ്രാം പ്രഖ്യാപിച്ച് സർക്കാർ.
ഇതനുസരിച്ച് രാജ്യാന്തര സംരക്ഷണ അവകാശവാദം ഉപേക്ഷിക്കുന്ന കുടുംബങ്ങള്‍ക്ക് 10,000 യൂറോയാണ് (ഏകദേശം പത്ത് ലക്ഷം രൂപ) സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതു സംബന്ധിച്ച ഉത്തരവിൽ ജസ്റ്റിസ് മന്ത്രി ജിം ഒ'കല്ലഗന്‍ ഒപ്പുവച്ചു.സെപ്റ്റംബര്‍ 28ന് മുമ്പ് അയര്‍ലൻഡിൽ അഭയം തേടിയവർക്കും അവരുടെ പദവി സംബന്ധിച്ച തീരുമാനം കാത്തിരിക്കുന്നവർക്കും സ്വമേധയാ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് 10,000 യൂറോ ലഭിക്കും. കുടിയേറ്റത്തിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് അഭയം തേടുന്നവര്‍ക്ക് റി-ഇന്റഗ്രേഷന്‍ അലവന്‍സ് നല്‍കുമെന്നും ജസ്റ്റിസ് വകുപ്പ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബര്‍ 19 വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം ഇതുവരെ 1,159 പേര്‍ സ്വമേധയാ അയര്‍ലൻഡ് വിട്ടുപോയതായി ജസ്റ്റിസ് വകുപ്പ് പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 129% വർധനവാണിത്. പദ്ധതിയനുസരിച്ച് അയർലൻഡ് വിട്ടുപോകുന്ന ഓരോ അഭയാർഥിക്കും ഇപ്രകാരമുള്ള തുക നൽകിയായിരുന്നു വിമാനം കയറ്റി തിരിച്ചയച്ചിരുന്നത്.
ഒരാള്‍ക്ക് 1,200 യൂറോ വരെയും ഒരു കുടുംബത്തിന് 2,000 യൂറോ വരെയും ലഭിക്കുമായിരുന്നു. വിമാന ടിക്കറ്റിനുള്ള തുകയും സൗജന്യമാണ്. വർധിപ്പിച്ച പുതിയ നിരക്കനുസരിച്ച് ഇത് യഥാക്രമം 2,500 യൂറോയായും 10,000 യൂറോയായും ലഭിക്കും. സെപ്തംബര്‍ 28ന് മുമ്പ് അഭയാർഥിയായവർക്കും പദവി സംബന്ധിച്ച തീരുമാനത്തിനായി കാത്തിരിക്കുന്നവർക്കുമാണ് ഇതിന് അര്‍ഹതയുള്ളത്.
ചുരുക്കത്തിൽ അയർലൻഡിൽ വന്ന് അഭയാർഥിയാകാൻ റജിസ്റ്റർ ചെയ്ത ഓരോരുത്തർക്കും 2,500 യൂറോ സർക്കാർ കൊടുക്കും. ഭാര്യയും ഭർത്താവും ചേർന്നാണ് അഭയാർഥി കേന്ദ്രത്തിൽ അഭയം തേടിയതെങ്കിൽ അവർക്ക് 10,000 യൂറോയാണ് സർക്കാർ നൽകുന്നത്.
ഇത്തരം വാഗ്ദാനങ്ങൾ സ്വീകരിച്ച് അഭയാർഥികൾ മടങ്ങിപ്പോകുവാനുള്ള സാധ്യത കുറവാണ് എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. കാരണം അതിലേറെ ആനുകൂല്യമാണ് അയർലൻഡിൽ തുടർന്നാൽ ലഭ്യമാവുക.
കുടിയേറ്റ സംവിധാനത്തെ കാര്യക്ഷമമാക്കുന്നതിൽ നാടുകടത്തലിന് പ്രധാന പങ്കുണ്ടെന്ന് ധനമന്ത്രി പാസ്‌കൽ ഡോണോ പറഞ്ഞു. ഇത് ചെലവേറിയതും ഏറെ സമയമെടുക്കുന്നതും ആണ്. അതിനാൽ ആണ് ഇത്തരം വഴികൾ നോക്കുവാൻ മന്ത്രി ജിം ഒ'കല്ലഗന്‍ നിർബന്ധിതനാകുന്നതെന്നും പാസ്‌കൽ ഡോണോ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.