ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം : 14 പേർ കൊല്ലപ്പെട്ടു

കറാച്ചി : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 പേർ മരിച്ചു.


ക്വറ്റയിലെ സർയാബ് ഷെഹ്‌വാനി സ്റ്റേഡിയത്തിൽ, ബലൂചിസ്ഥാൻ നാഷനൽ പാർട്ടിയുടെ (ബിഎൻപി) റാലി അവസാനിച്ചതിനു പിന്നാലെയായിരുന്നു സ്ഫോടനം.

കൊല്ലപ്പെട്ടവരെല്ലാം ബിഎൻപി പ്രവർത്തകരാണ്. ബലൂചിസ്ഥാൻ മുൻ മുഖ്യമന്ത്രിയും ഗോത്രവർഗ നേതാവുമായിരുന്നു സർദാർ അത്താഉല്ല മെംഗലിന്റെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ചായിരുന്നു റാലി.

പരിപാടി കഴിഞ്ഞ് പ്രവർത്തകർ മടങ്ങിത്തുടങ്ങുമ്പോഴായിരുന്നു സ്ഫോടനം. ബിഎൻപി അധ്യക്ഷൻ അക്തർ മെംഗലും പഷ്തൂൺഖ്വ മില്ലി അവാമി പാർട്ടി, അവാമി നാഷനൽ പാർട്ടി, നാഷനൽ പാർട്ടി എന്നിവയുടെ മുതിർന്ന നേതാക്കളും പരിപാടിക്കെത്തിയിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !