സീനിയർ വിദ്യാർഥികളുടെ ഉപദ്രവം സഹിക്കാൻ വയ്യാ ,10000 രൂപ ബാറിൽ അടപ്പിച്ചു ,മർദ്ദിച്ചു ; 22 കാരൻ ജീവനൊടുക്കി

ഹൈദരാബാദ് : എൻജിനീയറിങ് വിദ്യാർഥി ഹോസ്റ്റല്‍ മുറിയിൽ മരിച്ച നിലയിൽ. സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (22) ആണ് മരിച്ചത്.


സീനിയർ വിദ്യാർഥികളുടെ ഉപദ്രവം താങ്ങാൻ വയ്യെന്ന് മരണത്തിനു മിനിറ്റുകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ജാദവ് പറഞ്ഞു.

‘ഞാന്‍ കോളജില്‍ ചെന്നപ്പോള്‍ കുറച്ച് സീനിയർ വിദ്യാർഥികൾ വന്ന് എന്നെ ഭീഷണിപ്പെടുത്തി. പിന്നീട് പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായി. ഓരോ തവണയും വന്ന് പണം ചോദിച്ച് മര്‍ദിച്ചു. ഒരു ദിവസം നിര്‍ബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. 10,000 രൂപയാണ് അന്ന് ബില്‍ വന്നത്. അത് ഞാൻ കൊടുക്കേണ്ടി വന്നു’– ജാദവ് സായ് തേജ വിഡിയോയില്‍ പറയുന്നു.

സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്. കരഞ്ഞു കൊണ്ട് സംസാരിച്ച വിഡിയോയിൽ തന്നെ രക്ഷിക്കണമെന്നും ജാദവ് സായ് പറഞ്ഞു. പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !