ഇവിടെ പക്ഷി ശാസ്ത്രമല്ല' അഞ്ജേരമ്മ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഈ എലി ഒരു അത്ഭുതമാണ്..!

അമരാവതി: തത്തയെ കൊണ്ട് ചീട്ട് എടുപ്പിച്ച് ഭാവി നോക്കുന്ന പലരും ഇപ്പോഴുമുണ്ട്‌. ഭാഗ്യവും ഭാവിയും തത്ത പറയുന്നത് ചിലരെങ്കിലും വിശ്വസിക്കുകയും ചെയ്യും.

മറ്റ് ചിലര്‍ ഇതിനെ ഒരു വിനോദമായി കാണാറുമുണ്ട്. എന്നാൽ ഒരു എലി ഭാവി പറയുന്നൊരിടമുണ്ട്. ആന്ധ്രയിലെ അഞ്ജേരമ്മ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഈ എലി ഒരു അത്ഭുതമാണ്.

ചിറ്റൂർ ജില്ലയിലെ വടമലപേട്ട് മണ്ഡലത്തിലെ എസ്‌വിപുരത്താണ് അഞ്ജേരമ്മ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിന് പുറത്താണ് എലിയെക്കൊണ്ട് ഭാവി പറയിക്കുന്ന സിദ്ധമുനി ഇരിക്കുന്നത്. നാരായണവനം ഗ്രാമത്തിലെ താമസക്കാരനായ സിദ്ധമുനി 30 വർഷത്തിലേറെയായി തത്തയെ കൊണ്ട് ഭാവി പറയിപ്പിക്കുന്നയാളാണ്.

ഏകദേശം ഒരു വർഷം മുമ്പ് ചെന്നൈ സന്ദര്‍ശിച്ചപ്പോഴാണ്, പക്ഷി ശാസ്‌ത്രത്തിന് സമാനമായി ഭാഗ്യം പറയാൻ പരിശീലനം ലഭിച്ച എലിയെ ഉപയോഗിക്കുന്നത് ഇയാള്‍ കാണുന്നത്. ആ എലിയില്‍ ആകൃഷ്‌ടനായ അദ്ദേഹം നാട്ടിലേക്കുള്ള യാത്രയില്‍ അതുപോലെ ഒന്നിനെ കൂടെക്കൂട്ടി. ചിറ്റൂരിലേക്ക് എത്തിച്ച എലിക്ക് അദ്ദേഹം ഗണേഷ് എന്ന് പേരിട്ടു.തുടര്‍ന്ന് എലിക്ക് നല്ല പരിശീലനം നല്‍കാന്‍ തുടങ്ങി.

മാസങ്ങൾ നീണ്ട ശ്രദ്ധാപൂർവ്വമായ മെരുക്കലിനും പരിശീലനത്തിനും ശേഷം അഞ്ജേരമ്മ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ഭാവി പറയാന്‍ ഗണേഷ് സിദ്ധമുനിയെ സഹായിക്കാൻ തുടങ്ങി. ഏറെ പെട്ടെന്നാണ് ഈ എലി ശാസ്‌ത്രം പ്രദേശത്ത് ക്ലിക്കായത്. നിലവില്‍ ഈ എലിയെ കാണാനും തങ്ങളുടെ ഭാവി അറിയാനും നിരവധി ഭക്തരാണ് ഇവിടത്തേക്ക് ഒഴുകിയെത്തുന്നത്.

എലി ഗണപതിയുടെ വാഹനമായതിനാൽ, ഈ ആചാരത്തിന് മതപരമായ പ്രാധാന്യമുണ്ടെന്നും കൂടുതൽ വിശ്വാസികളെ ആകർഷിക്കുന്നുണ്ടെന്നും സിദ്ധമുനി വിശദീകരിക്കുന്നു. പുതുമയും ജിജ്ഞാസയും കാരണം ഈ രീതിക്ക് കൂടുതല്‍ പ്രചാരം ലഭിക്കുന്നുണ്ടെന്ന് നാട്ടുകാരും സാക്ഷ്യം പറയുന്നു.

തത്ത ചീട്ടുകള്‍ എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ എലി വളരെ കൃത്യമായി ചീട്ടുകള്‍ എടുക്കുന്നത് ആളുകളില്‍ ജിജ്ഞാസ ഉണര്‍ത്തുന്നു. ഇത് അവരുടെ ക്ഷേത്ര സന്ദർശനത്തില്‍ പ്രത്യേക അനുഭവം നല്‍കുന്നുവെന്നും ആളുകള്‍ അത്ഭുതത്തോടെയാണ് ഇതു നോക്കി നില്‍ക്കുന്നതെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

ഭക്തര്‍ അവരുടെ കുട്ടികളെയും ഈ അത്ഭുത കാഴ്‌ച കാണാന്‍ കൊണ്ടു വരാന്‍ തുടങ്ങി. ചിലര്‍ ഇതിനെ വിനോദമായും മറ്റ് ചിലര്‍ ഇതിനെ അനുഗ്രഹമായും കണക്കാക്കുന്നു. ആളുകളുടെ ഭാഗ്യം പറയൽ അത്ഭുതമാണെന്നും സിദ്ധമുനി പറയുന്നു. "തൻ്റെ അടുത്തേക്ക് വരുന്ന ഭക്തര്‍ക്ക് ഗണേശൻ എന്ന എലി പുഞ്ചിരിയും പ്രതീക്ഷയും നൽകുന്നു. ഇത് ഭാവി പ്രവചിക്കുക മാത്രമല്ല വിശ്വാസത്തെയും ഭക്തിയെയും കുറിച്ചും ആളുകള്‍ക്ക് കാട്ടികൊടുക്കുന്നു" - സിദ്ധമുനി പറഞ്ഞു.

ക്ഷേത്ര അധികാരികൾ ഗണേഷനെ നന്നായി പരിപാലിക്കുന്നുണ്ട്. കൂടാതെ ശരിയായ ഭക്ഷണവും സുരക്ഷിതമായ അന്തരീക്ഷവും നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് സിദ്ധമുനി പറയുന്നു. ഈ സവിശേഷ ആചാരം സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും സന്ദർശകരെ ആകര്‍ഷിക്കുന്നു. 

പാരമ്പര്യം, ഭക്തി, പുതുമ എന്നിവ എലി പ്രവചനത്തെ പ്രശസ്‌തമാക്കി. ഇത് ക്ഷേത്രത്തിൻ്റെ പ്രശസ്‌തി വർധിപ്പിക്കുകയും ചെയ്യുണ്ട്. തന്‍റെ മുന്നില്‍ എത്തുന്നവരുടെ ഹൃദയം കീഴടക്കാന്‍ ഗണേഷന് പ്രത്യേക കഴിവാണെന്നാണ് സിദ്ധമുനി അഭിപ്രായപ്പെടുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !