ചങ്ങരംകുളം: എടപ്പാൾ ഉപജില്ല കായികമേളയ്ക്ക് മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി മൂന്ന് ദിവസങ്ങളിലാണ് കായികമേള നടക്കുന്നത്.
കായികമേളയുടെ ഭാഗമായി എടപ്പാൾ AEO രമാ വി വി പതാക ഉയർത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ സിന്ധു കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സിവി സ്വാഗതം പറഞ്ഞ പരിപാടിയിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു ..പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഈ സിന്ധു കായിക മാമാങ്കം ഉദ്ഘാടനം ചെയ്തു.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻഷ സുനിൽ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രാഗി രമേഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പിടിഎ പ്രസിഡണ്ടുമായ മുസ്തഫ ചാലു പറമ്പിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി കരുണാകരൻ,പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി ഹരിദാസൻ സി,നാരായണൻ എന്നിവർ സംസാരിച്ചു.
സ്കൂളിൽ എസ് എം സി ചെയർമാൻ എംഎ ലത്തീഫ്,എം പി ടി എ പ്രസിഡണ്ട് സാബിറ മുസ്തഫ,സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ ഫാത്തിമനെഹ്‌ല തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർക്ക് സ്കൂളിൽ ഹെഡ്മിസ്ട്രസ് ജീനാ സി കെ നന്ദി രേഖപ്പെടുത്തി.
4500ല്‍ പരം കായികതാരങ്ങളാണ് മൂന്ന്ദിവസമായി നടക്കുന്ന കായിക മാമാങ്കത്തിൽ അവരവരുടെ കഴിവ് തെളിയിക്കാൻ എത്തുന്നത്.സ്കൂളിൽ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തതിനുശേഷം ഉള്ള ആദ്യത്തെ സബ്ജില്ലാ മീറ്റാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.മത്സരങ്ങൾ കാണുന്നതിനായി നിരവധി രക്ഷിതാക്കളും വിദ്യാർത്ഥികളും നാട്ടുകാരും എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.