പുറത്തൂർ: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
മലപ്പുറം ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവമുണ്ടായത്. ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ആർഎസ്എസ് ശാഖകളിൽ പാടുന്ന ഗണഗീതത്തിൽ ഉൾപ്പെടുന്ന ‘പരമപവിത്രമതാമീ മണ്ണിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ആറു പെൺകുട്ടികൾ ചേർന്ന് പാടിയത്.
ദൃശ്യം പ്രചരിച്ചതോടെ വിവാദമായി. ഗണഗീതം കുട്ടികളെ കൊണ്ട് പാടിപ്പിച്ചതാണ് എന്ന് ആരോപിച്ച് യുവജന വിദ്യാർത്ഥി സംഘടനകൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ഗാനം കുട്ടികൾ തനിയെ പഠിച്ചതാണെന്നും മത്സരപരിപാടി അല്ലാത്തതുകൊണ്ട് സ്ക്രീനിങ് നടന്നിട്ടില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വീഴ്ച പറ്റിയതാണന്നും അധ്യാപകനെതിരെ നടപടി എടുത്തെന്നും സ്കൂൾ അധികൃതർ നൽകിയ വിശദീകരണത്തിൽ പറയുന്നു.
എന്നാൽ പരിശോധിക്കാതെ കുട്ടികൾക്ക് ഗാനം അവതരിപ്പിക്കാൻ അനുമതി നൽകിയത് ജാഗ്രത കുറവാണെന്നും നടപടി സ്വീകരിച്ചുവെന്നും പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു.സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ വന്നപ്പോഴാണ് സ്കൂൾ അധികൃതർ വിഷയത്തെ ഗൗരവമായി കണ്ടത്. വിവാദത്തെത്തുടർന്ന് സ്കൂളിൽ പ്രത്യേക പിടിഎ യോഗം ചേർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.