ട്രംപും ഭാര്യ മെലാനിയയും കയറിയതോടെ എസ്കലേറ്റർ നിലച്ചു : സംഭവത്തിൽ അന്വേഷണം

ട്രംപും ഭാര്യ മെലാനിയയും കയറിയതോടെ എസ്കലേറ്റർ നിലച്ചു : സംഭവത്തിൽ അന്വേഷണം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും കയറിയതോടെ എസ്കലേറ്റർ നിലച്ചു. കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തായിരുന്നു സംഭവം.

ഇരുവരും മുകളിലെ നിലയിലേക്ക് പോകാനായി കാലെടുത്തുവെച്ച ഉടൻതന്നെ എസ്‌കലേറ്ററിന്റെ പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് ഇരുവരും പടികൾ ചവിട്ടിക്കയറിയാണ് മുകളിലെത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

എസ്‌കലേറ്റർ നിലച്ചതോടെ ഇരുവരും അത്ഭുതത്തോടെ ചുറ്റും നോക്കുന്നത് വീഡിയോയിൽ കാണാം.സംഭവത്തിൽ അന്വേഷണം വേണമെന്നാണ് വൈറ്റ് ഹൗസിന്റെ ആവശ്യം.

യുഎൻ അധികൃതർ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആവശ്യപ്പെട്ടു. ആരെങ്കിലും മനഃപൂർവം എസ്‌കലേറ്റർ നിർത്തിയതാണെങ്കിൽ അവരെ പുറത്താക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രസ് സെക്രട്ടറി സമൂഹമാധ്യമത്തിൽ കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !