തൃശ്ശൂർ: പാലിയേക്കര ടോൾ പിരിവിനുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. തിങ്കളാഴ്ചവരെയാണ് നീട്ടിയത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. അതേസമയം പാത ഗതാഗത യോഗ്യമാക്കിയോ എന്ന കാര്യം എൻഎച്ച്എഐ ജില്ലാ കളക്ടറെ അറിയിക്കണം.
ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവിന് അനുമതി നൽകണമെന്നാണ് ദേശിയപാത അതോറിറ്റി ഹൈക്കോടതിയിൽ ഇന്നും ആവർത്തിച്ച് ആവശ്യപ്പെട്ടത്. എന്നാൽ അത് അംഗീകരിക്കാൻ കോടതി തയ്യാറായില്ല.
പാത ഗതാഗതയോഗ്യമാക്കുമെന്നും പണി ഉടൻ പൂർത്തിയാക്കുമെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് മാസങ്ങൾക്ക് മുൻപ് ഉറപ്പുനൽകിയിരുന്നു.
ഇക്കാര്യമാണ് ദേശീയപാത അതോറിറ്റി രേഖാമൂലം കളക്ടറെ അറിയിക്കേണ്ടത്. ഈ റിപ്പോർട്ട് ശരിയാണോ എന്ന് ജില്ലാ കളക്ടർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കണം. തൃശ്ശൂർ ജില്ലാ കളക്ടർ ഓൺലൈനായാണ് കോടതി നടപടിയിൽ പങ്കെടുത്തത്.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗതകുരുക്കുണ്ടാകുന്നതു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ആറിനാണ് കോടതി ടോൾ പിരിവ് ആദ്യം ഒരുമാസത്തേക്ക് തടഞ്ഞത്. പിന്നാലെ അത് ഇന്നേക്കുവരെ നീട്ടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.