ഭാര്യയുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ ഭർത്താവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഭാര്യയുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ ഭർത്താവിനെ തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെത്തി.


ഇരവിപുരം തെക്കേവിള തുണ്ടിൽ കിഴക്കതിൽ ബൈജുവിനെ (60)യാണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ ഭരണിക്കാവ് ഭാഗത്ത് തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടത്.

ഞായറാഴ്ച രാവിലെയാണ് ബൈജുവിന്റെ ഭാര്യ ഭാമ (50) മരിച്ചത്. ഇരവിപുരം മാർക്കറ്റിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ യുടെ മരണവിവരം അറിഞ്ഞപ്പോൾ മുതൽ മനോവിഷമത്തിലായിരുന്നു ബൈജു.


ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ഇവർക്ക് മക്കളില്ല. ഇരവിപുരം പോലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !