തിരുവനന്തപുരം: കേരളത്തില്‍ നടത്താന്‍ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടുപോകും, യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല. ഇന്ത്യന്‍ പൗരനായ, 18 വയസ്സ് പൂർത്തിയായ അയോഗ്യത ഇല്ലാത്ത ഏതൊരാൾക്കും വോട്ട് ചെയ്യാന്‍ സാധിക്കും. കേരളത്തിലും നടപടികൾ ആരംഭിച്ചതായി വ്യക്തത വന്നിരിക്കുകയാണ്.
ഷെഡ്യൂൾ തയാറായാൽ ഉടൻ നടപടികൾ തുടങ്ങും. സെപ്റ്റംബര്‍ 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. എസ്ഐടിയുമായി ബന്ധപ്പെട്ട് അപേക്ഷ ഡൗൺലോഡ് ചെയ്ത് ആർകും ഓൺലൈൻ വഴി വിവരങ്ങൾ നൽകാം. ഇത് കൂടാതെ ബിഎല്‍ഒ മാർ നേരിട്ട് വീടുകൾ സന്ദർശിക്കും. ആധാർ ഉൾപ്പെടെ 12 രേഖകൾ പ്രൂഫ് ആയി നൽകാവുന്നതാണ്. എസ്ഐടിയില്‍ പ്രവാസി വോട്ടർമാർക്കും ആശങ്ക വേണ്ട എന്നാണ് രത്തന്‍ ഖേല്‍ക്കര്‍ വിശദീകരിക്കുന്നത്. എല്ലാം ഓൺലൈനായി ചെയ്യാവുന്നതാണെന്നും നടപടികൾ മൂന്നു മാസത്തിനകം തീർക്കാനാകും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികൾ വിഷയത്തില്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.
രാജ്യവ്യാപകമായി നടപ്പാക്കും
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇന്നലെ ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ തവണ എസ്ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിച്ചിരുന്നു. ബിഹാറിൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾ അവിടുത്തെ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ എസ്ഐആറിനുള്ള പ്രാഥമിക നടപടികൾ ഈ മാസം പൂർത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസർമാരും യോഗത്തിൽ അറിയിച്ചു.
ഏതൊക്കെ രേഖകൾ വോട്ടർപട്ടിക പരിഷ്കരണത്തിന് സ്വീകരിക്കാമെന്നതിൽ എല്ലാ ഉദ്യോഗസ്ഥരും അഭിപ്രായം അറിയിച്ചു. എന്നാൽ ആധാർ രേഖയായി സ്വീകരിക്കുമോയെന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ മൗനം പാലിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് തീവ്ര പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തിൽ നിർദേശിച്ചിരുന്നു. ബിഹാറിന് പിന്നാലെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യവ്യാപക എസ്ഐആറിനുള്ള നടപടികൾ ഊർജിതമാക്കുകയാണെന്ന സൂചനയാണ് കമ്മീഷൻ നൽകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.