ഇന്ത്യക്കാരെ ആകെ നാണം കെടുത്തിയ പെരുമാറ്റം,അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധൻ അമൽ ബോസിലിന് വിധിക്കുന്ന ശിക്ഷയ്ക്ക് കാതോർത്ത് പ്രവാസ ലോകം

ലങ്കാഷെയർ∙ ഇന്ത്യൻ വംശജനായ ഹൃദ്രോഗവിദഗ്ധൻ അമൽ ബോസിൽ (55) നിന്ന് സഹപ്രവർത്തകർ ഏറ്റത് കടുത്ത ലൈംഗിക പീഡനങ്ങളെന്ന് റിപ്പോർട്ട്.

ലങ്കാഷെയറിലെ ബ്ലാക്ക്പൂൾ വിക്ടോറിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന അഞ്ച് വനിതാ സ്റ്റാഫ് അംഗങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശിക്ഷാവിധി കാത്തിരിക്കുന്നതിനിടെയാണ് ഡോക്ടർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വരുന്നത്.
നിരന്തരമായി ഡോക്ടർ സഹപ്രവർത്തകരായ സ്ത്രീകളെ കടന്നുപിടിക്കാറുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.ലൈംഗികമായി അധിക്ഷേപിക്കുന്ന കമന്റുകളും ഡോക്ടർ നടത്തിയിരുന്നു. വകുപ്പിലെ അമൽ ബോസിന്റെ സീനിയോറിറ്റി കാരണം പെരുമാറ്റത്തെ ചോദ്യം ചെയ്യാൻ ആളുകൾ മടിച്ചിരുന്നു. ആരെങ്കിലും എന്തെങ്കിലും കണ്ടാൽ അവർ തുറന്ന് പറയാൻ തയ്യാറാകാത്തതിനാൽ ഈ പെരുമാറ്റം തുടരുന്നതിന് ഡോക്ടറെ സഹായിച്ചു.

ചെറുപ്പക്കാരികളായ സ്ത്രീകളെ മനഃപൂർവം  ലക്ഷ്യമിട്ടാണ് ഡോക്ടർ പെരുമാറിയിരുന്നതെന്ന് പ്രോസിക്യൂട്ടർ ഹ്യൂ എഡ്വേർഡ്സ് പ്രസ്റ്റൺ ക്രൗൺ കോടതിയിൽ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് ഡോക്ടറെ സഹായിക്കുന്ന ആരോഗ്യപ്രവർത്തകയെ ഓപ്പറേഷൻ തിയറ്ററിൽ വച്ച് അമൽ ബോസ് കയറിപിടിച്ചതായി പരാതിയുണ്ട്.

അമൽ ബോസിന്റെ ഈ പെരുമാറ്റം അറിയപ്പെടുന്ന കാര്യമാണെന്നും പുതിയ ജീവനക്കാർക്ക് അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഒരു അതിജീവിത പറഞ്ഞു. കേസിൽ ഇന്ന് കോടതി ഡോക്ടർക്ക് ശിക്ഷ വിധിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !