ക്രിസ്ത്യന്‍ അവകാശങ്ങളേക്കുറിച്ച് ബിജെപിക്ക് അറിയില്ലെങ്കിൽ അത് പഠിക്കണം, 'എങ്കിലേ വോട്ട് പെട്ടിയിൽ വീഴു'' കോട്ടയത്ത് പഠന ക്ലസുമായി ബിജെപി..!

തിരുവനന്തപുരം: ക്രിസ്ത്യന്‍ അവകാശങ്ങളേക്കുറിച്ച് പഠിപ്പിക്കാന്‍ പഠനക്ലാസുമായി സംസ്ഥാന ബിജെപി.

കോട്ടയത്ത് ബുധനാഴ്ച നടന്ന ക്രിസ്റ്റ്യന്‍ ഔട്ട്‌റീച്ച് പരിപാടിയിലാണ് സിബിസിഐ (കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ന്യൂനപക്ഷമോര്‍ച്ച ഭാരവാഹികള്‍ക്കുവേണ്ടി ക്ലാസ് എടുത്തത്.

ക്രിസ്ത്യന്‍ അവകാശം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു ക്ലാസ് നടന്നത്. കാത്തലിക് അവകാശങ്ങള്‍ എന്തൊക്കെ?, ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം എന്തൊക്കെ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്. ഒരുമണിക്കൂറോളം നീണ്ട ക്ലാസില്‍ പതിനഞ്ചുമിനിറ്റോളം രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വം അതില്‍ വലിയ താല്‍പര്യത്തോടെ ഇടപെട്ടിരുന്നു. ഇത് സംഘപരിവാര്‍ സംഘടനകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഹിന്ദു ഐക്യവേദിയും മറ്റും രാജീവ് ചന്ദ്രശേഖറിനെതിരേ അതിരൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഉന്നയിച്ചത്. ക്രൈസ്തവ വോട്ട് ലക്ഷ്യംവെച്ച് പഠനക്ലാസ് സംഘടിപ്പിക്കുന്നതിലേക്കും മറ്റും ബിജെപി കടക്കുമ്പോള്‍ അതിനെതിരേ തീവ്രഹിന്ദു നിലപാടുള്ള സംഘപരിവാര്‍ സംഘടനകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !