തിരുവനന്തപുരം: ക്രിസ്ത്യന്‍ അവകാശങ്ങളേക്കുറിച്ച് പഠിപ്പിക്കാന്‍ പഠനക്ലാസുമായി സംസ്ഥാന ബിജെപി.
കോട്ടയത്ത് ബുധനാഴ്ച നടന്ന ക്രിസ്റ്റ്യന്‍ ഔട്ട്റീച്ച് പരിപാടിയിലാണ് സിബിസിഐ (കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ന്യൂനപക്ഷമോര്‍ച്ച ഭാരവാഹികള്‍ക്കുവേണ്ടി ക്ലാസ് എടുത്തത്.ക്രിസ്ത്യന്‍ അവകാശം, മതസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലായിരുന്നു ക്ലാസ് നടന്നത്. കാത്തലിക് അവകാശങ്ങള്‍ എന്തൊക്കെ?, ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യം എന്തൊക്കെ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ് നടന്നത്. ഒരുമണിക്കൂറോളം നീണ്ട ക്ലാസില്‍ പതിനഞ്ചുമിനിറ്റോളം രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.
ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വം അതില്‍ വലിയ താല്പര്യത്തോടെ ഇടപെട്ടിരുന്നു. ഇത് സംഘപരിവാര്‍ സംഘടനകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഹിന്ദു ഐക്യവേദിയും മറ്റും രാജീവ് ചന്ദ്രശേഖറിനെതിരേ അതിരൂക്ഷ വിമര്‍ശനമായിരുന്നു അന്ന് ഉന്നയിച്ചത്. ക്രൈസ്തവ വോട്ട് ലക്ഷ്യംവെച്ച് പഠനക്ലാസ് സംഘടിപ്പിക്കുന്നതിലേക്കും മറ്റും ബിജെപി കടക്കുമ്പോള്‍ അതിനെതിരേ തീവ്രഹിന്ദു നിലപാടുള്ള സംഘപരിവാര്‍ സംഘടനകള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.