നടൻ വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയെക്കുറിച്ചോ പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം

ചെന്നൈ : നടൻ വിജയ്‌യെക്കുറിച്ചോ അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) കുറിച്ചോ പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെയുടെ കർശന നിർദേശം. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ. ഗാന്ധി പറഞ്ഞു.

അവർ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നുവെന്നും പക്ഷേ ഞങ്ങൾക്ക് പ്രതികരിക്കാൻ അനുവാദമില്ലെന്നും ആയിരുന്നു ഗാന്ധിയുടെ പ്രതികരണം. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എൻ. നെഹ്‌റു പറഞ്ഞിരുന്നു.


സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസർക്കാരിന്റെ കൊള്ളരുതായ്മകളെക്കുറിച്ചും ആണ് ഞങ്ങൾ സംസാരിക്കുന്നത്. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതിനു കാരണമാകും. അതുകൊണ്ടാണ് ടിവികെയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങളെ വിലക്കിയതെന്ന് സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
വന്‍ ജനാവലികളാണ് വിജയ് നയിക്കുന്ന പൊതുയോഗത്തിന് എത്തുന്നത്. ടിവികെയുടെ ജനക്കൂട്ടത്തെ മറികടക്കാൻ‌ ഡിഎംകെയും പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ടിവികെയുടെ പൊതുയോഗത്തിന് എത്തുന്ന ആൾക്കൂട്ടമൊന്നും വോട്ടായി മാറില്ലെന്നാണ് കമൽ ഹാസൻ അടുത്തിടെ പറഞ്ഞത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !