മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി വീട്ടിലും തറവാട്ടിലും ഓഫീസിലും അജ്ഞാതൻ..!

കണ്ണൂർ‌ ;മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫിസിലും എത്തിയ അജ്ഞാതൻ പൊലീസിനെ കുഴക്കി.

ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോയിൽ മുഖ്യമന്ത്രിയുടെ തറവാടുവീടായ എടക്കടവ് മുണ്ടയിൽ വീട്ടിൽ എത്തിയത്.മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്നു പറയുകയും ചെയ്തു.
പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎൽഎ ഓഫിസിലും എത്തിയതോടെ സംശയം തോന്നി. തലങ്ങും വിലങ്ങും പാഞ്ഞ പൊലീസ് കണ്ണൂരിൽനിന്ന് ആളെ കണ്ടെത്തി. കമ്മിഷണറുടെ അടുത്തെത്തിച്ച് ചോദ്യം ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ആശുപത്രിയിലെത്തിക്കുമെന്നും പൊലീസ് പറ‍ഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !