തോർത്തിൽ കരിക്ക് കെട്ടി പോലീസിന്റെ ക്രൂര മർദ്ദനം : യുവാവിന് വാരിയെല്ലുകൾക്ക് ക്ഷതം

അന്തിക്കാട് (തൃശൂർ) : തോർത്തിൽ കരിക്ക് കെട്ടി ലോക്കപ്പിൽ പൊലീസ് മർദിച്ചെന്ന പരാതിയിൽ ഒരു വർഷം കഴിഞ്ഞും നടപടിയെടുത്തില്ലെന്നു പരാതി.വാരിയെല്ലുകൾക്കു ക്ഷതം സംഭവിച്ചതിനാൽ ജോലി


ചെയ്യാനാകുന്നില്ലെന്നു കാണിച്ച് കുന്നത്തങ്ങാടി വടക്കുന്തല വി.കെ.സുനിൽകുമാർ (52) ആണ് അന്തിക്കാട് പൊലീസിനെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിരുന്നത്. ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിലുണ്ട്.

പഴയ സ്റ്റേഷൻ കെട്ടിടത്തിൽ കൊണ്ടുപോയി മർദിച്ചതിനാൽ സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ ഉണ്ടായിരിക്കില്ല. എന്നാൽ, അടിവസ്ത്രം മാത്രം ധരിപ്പിച്ച് അടുത്ത സ്റ്റേഷനിൽ കൊണ്ടുപോകുന്നത് ക്യാമറ പരിശോധിച്ചാൽ കാണാമെന്നു സുനിൽ കുമാർ പറയുന്നു.

സംഭവത്തെക്കുറിച്ച് പരാതിക്കാരൻ പറയുന്നതിങ്ങനെ: ‘2024 മേയ് 9ന് രാത്രി നമ്പോർക്കാവ് പൂരത്തിന്റെ ഗാനമേളയ്ക്കിടെ ഉണ്ടായ തർക്കത്തിന്റെ പേരിൽ എന്റെ സഹോദരിയുടെ മകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷിച്ചു ചെന്നതാണു ഞാൻ. സഹോദരിയുടെ മകനെ ഗ്രേഡ് എസ്ഐ അവിടെവച്ചു ചവിട്ടിവീഴ്ത്തി.


ഞാനടക്കം 4 പേരെ കൊണ്ടുപോയി സെല്ലിൽ ഇരുത്തി. പിന്നീട് ചായ വാങ്ങിത്തരാമെന്നു പറഞ്ഞ് പഴയ സ്റ്റേഷൻ കെട്ടിടത്തിൽ കൊണ്ടുപോയി ഇൻസ്പെക്ടറും സിവിൽ പൊലീസ് ഓഫിസറും ചേർന്ന് തുണിയിൽ കരിക്ക് കെട്ടി അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.’ ഡ്രൈവറായ തനിക്ക് ഇപ്പോൾ ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !