നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് കൈക്കൂലിയായി വിമാനടിക്കറ്റിൻ്റെ പണം കൈപ്പറ്റി..!തെളിവുകൾ പുറത്ത്‌

തിരുവനന്തപുരം: അനർട്ട് മുൻ സിഇഒയും ഹൈഡൽ ടൂറിസം ഡയറക്ടറുമായിരുന്ന നരേന്ദ്രനാഥ് വെല്ലൂരി ഐഎഫ്എസ് കൈക്കൂലിയായി വിമാനടിക്കറ്റിൻ്റെ പണം കൈപ്പറ്റിയതിൻ്റെ തെളിവുകൾ മാദ്യമങ്ങൾക്ക് ലഭിച്ചു.


മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പാർട്ടി നേതാക്കളുടെ കമ്പനിയായ പെരിയാർ വാട്ടർ സ്പോർട്സിൽ നിന്നാണ് വിമാന ടിക്കറ്റിന്റെ പണം കൈപ്പറ്റിയത്. പെരിയാർ വാട്ടർ സ്പോർട്സ് നൽകിയ 1,35,000 രൂപ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ഉപയോഗിച്ചെന്ന വിവരാവകാശ മറുപടിയും റിപ്പോർട്ടറിന് ലഭിച്ചു.

ഈ ഫ്ലൈറ്റ് ടിക്കറ്റ് ഉപയോ​ഗിച്ച് നരേന്ദ്രനാഥ് വെല്ലൂരി കുടുംബസമേതം രാജസ്ഥാനിൽ പോയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്രനാഥ് വെല്ലൂരി ടിക്കറ്റ് എടുക്കാൻ അയച്ച മെയിലും കണ്ടെത്തിയിട്ടുണ്ട്.

പെരിയാർ വാട്ടർ സ്പോർട്സ് ബാങ്ക് വഴിയാണ് 1,3500 രൂപ സർക്കാർ സ്ഥാപനമായ ഒഡേപ്പക്കിന് നൽകിയത്. ഈ പണം ഉപയോ​ഗിച്ച് ഒഡേപ്പക്ക് നരേന്ദ്രനാഥ് വെല്ലൂരിയ്ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു എന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. പണം കൈമാറിയ ബാങ്ക് സ്റ്റേറ്റ്മെൻ്റും  ലഭിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !